
പൈപ്പ് മാറ്റം പാതിവഴിയിൽ; വൈദ്യുതിത്തൂണുകൾ നടുറോഡിൽ; പാത വികസനം പെരുവഴിയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ജണ്ടായിക്കൽ ∙ പൈപ്പുകൾ സ്ഥാപിക്കുന്നത് പൂർണമായിട്ടില്ല. വൈദ്യുതി തൂണുകൾ മാറ്റി സ്ഥാപിക്കുന്ന പണി തുടങ്ങിയിട്ടില്ല. ഇട്ടിയപ്പാറ–ഒഴുവൻപാറ–ബംഗ്ലാംകടവ് റോഡ് വികസനം മാസങ്ങൾ പിന്നിട്ടിട്ടും തുടക്കത്തിൽ തന്നെ.സംസ്ഥാന ബജറ്റിൽ അനുവദിച്ച 10 കോടി രൂപ ചെലവഴിച്ചാണ് റോഡ് നവീകരണം നടത്തുന്നത്. കലുങ്കുകളുടെ നിർമാണം പൂർത്തിയായിട്ടുണ്ട്.വശംകെട്ടൽ നടത്തിയെങ്കിലും ഉപരിതലത്തിലെ പുനരുദ്ധാരണം ബാക്കിയാണ്. വീതി കൂട്ടി ടാറിങ് നടത്തണമെങ്കിൽ ജൽ ജീവൻ മിഷൻ പദ്ധതിക്കായി പൈപ്പുകൾ സ്ഥാപിക്കണം. അടിച്ചിപ്പുഴ ജല വിതരണ പദ്ധതിയുടെ പരിധിയിൽ ഒഴുവൻപാറ–കിടങ്ങുമൂഴി വരെ പൈപ്പുകൾ സ്ഥാപിക്കുന്ന പണികൾ ഭാഗികമായി പൂർത്തിയായിട്ടുണ്ട്.
ഒഴുവൻപാറ–ചെറുകുളഞ്ഞി പോസ്റ്റ് ഓഫിസ് പടി വരെ പൈപ്പുകളിടുന്ന പണികളാണു ബാക്കി.റാന്നി മേജർ ജല വിതരണ പദ്ധതിയുടെ പരിധിയിൽ ഇട്ടിയപ്പാറ–ഒഴുവൻപാറ വരെ പൈപ്പുകളിടണം. മാസങ്ങൾക്കു മുൻപു പണി തുടങ്ങിയിരുന്നു. 100 മീറ്ററോളം ദൂരത്ത് പൈപ്പിട്ട ശേഷം നിർത്തിയതാണ്. ഇതുവരെ പുനരാരംഭിച്ചിട്ടില്ല. ജല വിതരണ കുഴലുകൾ കൂടാതെ ഇട്ടിയപ്പാറ ബൂസ്റ്റിങ് സ്റ്റേഷനിൽ നിന്ന് കോളജ്തടം സംഭരണി വരെയും പ്രധാന പൈപ്പുകളും ഇടണം. അത് ഇതുവരെ തുടങ്ങിയിട്ടില്ല. ബംഗ്ലാംകടവ്–കിടങ്ങുമൂഴി വരെ പൈപ്പുകൾ സ്ഥാപിക്കുന്ന പണിയും തുടങ്ങിയിട്ടില്ല.
വെള്ളമില്ല
അടിച്ചിപ്പുഴ പദ്ധതിയുടെ പരിധിയിൽ ജണ്ടായിക്കൽ–അഞ്ചാനി പള്ളിപടി വരെ പുതിയ പൈപ്പുകൾ സ്ഥാപിക്കാനായി വശം വെട്ടിപ്പൊളിച്ചപ്പോൾ നിലവിലുണ്ടായിന്ന പൈപ്പുകളെല്ലാം തകർന്നിരുന്നു. അവ ഇളക്കി മാറ്റി റോഡിന്റെ വശത്തിട്ടിട്ടുണ്ട്. ഇതുമൂലം 40 ദിവസമായി ചെറുകുളഞ്ഞി മേഖലകളിൽ ജല വിതരണം പൂർണമായി മുടങ്ങിയിരിക്കുകയാണ്. ലക്ഷം വീട് കോളനിയിൽ അടക്കം വെള്ളം കിട്ടാത്ത സാഹചര്യമാണ്. ബദൽ സംവിധാനമൊരുക്കാൻ ജല അതോറിറ്റി അധികൃതർ ഇതുവരെ തയാറായിട്ടില്ല. ഉയർന്ന സ്ഥലങ്ങളിൽ താമസിക്കുന്നവർ വെള്ളം വില കൊടുത്തു വാങ്ങുകയാണ്.
തൂണുകൾ തടസ്സം
റോഡിന്റെ വീതി കൂട്ടിയപ്പോൾ വശങ്ങളിൽ നിന്നിരുന്ന വൈദ്യുതി തൂണുകൾ ഏറക്കുറെ മധ്യത്തിലായിട്ടുണ്ട്. അവ വശങ്ങളിലേക്കു മാറ്റി സ്ഥാപിക്കാതെ പണി നടത്താനാകില്ല.ഇതിനുള്ള പണം പിഡബ്ല്യുഡി കെഎസ്ഇബിയിൽ അടയ്ക്കണം. 19 ലക്ഷം രൂപ അടച്ചിട്ടുണ്ട്. ഇതുവരെ കെഎസ്ഇബി കരാർ ചെയ്തു പണി തുടങ്ങിയിട്ടില്ല. റാന്നി നോർത്ത്, വടശേരിക്കര എന്നീ കെഎസ്ഇബി സെക്ഷനുകളുടെ പരിധിയിലാണ് റോഡ്.നടുവൊടിയും ഇതിലെ വാഹനങ്ങളിൽ യാത്ര ചെയ്താൽ നടുവൊടിയാതെ വീടുകളിലെത്തിയാൽ ഭാഗ്യം. അത്രയ്ക്കാണു റോഡിന്റെ തകർച്ച. കുഴികൾ താണ്ടാതെ ഇതിലെ യാത്ര സാധ്യമല്ല. റീടാറിങ് നടത്തിയിട്ടു 12 വർഷത്തിലധികമായ റോഡാണിത്. പേരിനു നടത്തിയിട്ടുള്ള മുഖം മിനുക്കലുകളൊന്നും സംരക്ഷണത്തിനു മതിയായിട്ടില്ല.