പത്തനംതിട്ട ബാലവേദി സംഘടിപ്പിച്ച അവധിക്കാല വിനോദ വിജ്ഞാന ക്യാംപ് ‘നിലാവ് 2026’ സ്പീഡ് കാർട്ടൂണിസ്റ്റ് ഡോ.
ജിതേഷ്ജി ഉദ്ഘാടനം ചെയ്തു. ആദി ശ്രേയസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ക്യാംപിന്റെ വിവിധ സെഷനുകളിൽ ബാല സാഹിത്യകാരൻ റെജി മലയാലപ്പുഴ, വി.കെ.ബാബുരാജ് എന്നിവർ കുട്ടികൾക്കായി ക്ലാസുകൾ നയിച്ചു. പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെയും, വിവിധ കലാ-കായിക മത്സരങ്ങളിൽ മികവ് പ്രകടിപ്പിച്ചവരെയും ചടങ്ങിൽ ആദരിച്ചു.
ലൈബ്രറി കൗൺസിൽ ജില്ലാ വൈസ് പ്രസിഡന്റ് വി.കെ.പുരുഷോത്തമൻ പിള്ള, ബാലവേദി രക്ഷാധികാരി ബി.ഹരിദാസ്, സുഹാസ് എം. ഹനീഫ്, നഗരസഭാ കൗൺസിലർ മഞ്ജു പ്രദീപ്, സി.സി.ഗോപാലകൃഷ്ണൻ, അക്ഷയ ദാസ്, സനില സുനിൽ എന്നിവർ സംസാരിച്ചു.
ക്യാംപിനോടനുബന്ധിച്ച് നടന്ന യോഗത്തിൽ ബാലവേദിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അക്ഷയ ദാസിനെ സെക്രട്ടറിയായും റയാൻ ടി.
നിവിലിനെ പ്രസിഡന്റായും തെരഞ്ഞെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

