കടമ്മനിട്ട എം ടി എൽ പി സ്കൂളിൽ ശാസ്ത്രവേദി പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ചാന്ദ്രദിനാചരണം സംഘടിപ്പിച്ചു.
പരിപാടിയിൽ ശാസ്ത്രവേദി ജില്ലാ പ്രസിഡന്റ് സജി കെ സൈമൺ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ റവ.
ജിജി വി മാത്യു പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രെസ് ഗീതമ്മ എം ജി ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി.
തുടർന്ന് നടന്ന ചാന്ദ്രദിന ക്വിസ് മത്സരത്തിന് ജില്ലാ ജനറൽ സെക്രട്ടറി വർഗീസ് പൂവൻപാറ നേതൃത്വം നൽകി. ചടങ്ങിൽ പ്രോഗ്രാം കോർഡിനേറ്റർ മനോജ് ഡേവിഡ് കോശി സ്വാഗതം ആശംസിച്ചു.
രമേശ് എം ആർ, കുമാരി ഹന്ന ബിജു, റോയ് കൊന്നക്കൽ, ജെസെൻ മനോജ്, മഞ്ജു മോൾ എസ്, ലിജി ജോസഫ്, സിഞ്ചു എബ്രഹാം, ഷീജ ജോർജ്, ബിജി ചെറിയാൻ, ഷീന ജോർജ് എന്നിവർ വിവിധ വിഷയങ്ങളെ ആസ്പദമാക്കി സംസാരിച്ചു. വിദ്യാർത്ഥികൾക്ക് ശാസ്ത്രവിഷയങ്ങളിൽ അറിവ് പകരുന്നതിനായി സംഘടിപ്പിച്ച പരിപാടി ഏറെ ശ്രദ്ധേയമായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

