പന്തളം ∙ ക്ഷീരകർഷകരുടെ ആവശ്യം പരിഗണിച്ച് 24 മണിക്കൂറും മൃഗസംരക്ഷണ പ്രവർത്തനങ്ങൾക്കായി മൊബൈൽ വെറ്ററിനറി ക്ലിനിക് സൗകര്യം അനുവദിക്കുമെന്നു മന്ത്രി ജെ.ചിഞ്ചുറാണി. ബ്ലോക്ക് പഞ്ചായത്ത്, കുരമ്പാല ക്ഷീരോൽപാദക സഹകരണ സംഘം ആപ്കോസ് എന്നിവയുടെ നേതൃത്വത്തിൽ കുരമ്പാലയിൽ നടത്തിയ ബ്ലോക്ക് ക്ഷീരസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു. ഇൻഷുറൻസ് പദ്ധതിക്കായി 8 കോടി രൂപ വകയിരുത്തിയെന്നും പശു നഷ്ടപ്പെട്ടവർക്ക് ധനസഹായം നൽകുന്നുണ്ടെന്നും അവർ പറഞ്ഞു. ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷനായി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.എസ്.അനീഷ് മോൻ, സ്ഥിരം സമിതി അധ്യക്ഷരായ ലാലി ജോൺ, വി.എം.മധു, അംഗങ്ങളായ സന്തോഷ് കുമാർ, രേഖ അനിൽ, നഗരസഭാ അധ്യക്ഷൻ അച്ചൻകുഞ്ഞ് ജോൺ, കൗൺസിലർമാരായ ജി.രാജേഷ് കുമാർ, പി.ജി.അജിതകുമാരി, അംബിക രാജേഷ്, ക്ഷീരസംഘം പ്രസിഡന്റുമാരായ പ്രഫ.കൃഷ്ണപിള്ള, ടി.സാമുവൽ, ലിസി മത്തായി, ഇ.എൻ.കുഞ്ഞൻ പിള്ള, കെ.കെ.കരുണാകരൻ, സെക്രട്ടറി ആർ.രതീഷ്, ക്ഷീരവികസന ഓഫിസർ സുനിതാ ബീഗം എന്നിവർ പ്രസംഗിച്ചു. അന്നമ്മ തയ്യിലേത്ത് മലയിലിനെയും തോലുഴം ക്ഷീരസംഘത്തെയും ആദരിച്ചു.
ക്ഷീരവികസന വകുപ്പ് അസി. ഡയറക്ടർ റീബാ തങ്കച്ചൻ, വെറ്ററിനറി സർജൻ ഡോ.എം.എസ്.സുബിൻ, ബ്ലോക്ക് പഞ്ചായത്ത് വ്യവസായ വികസന ഓഫിസർ ആർ.സുജിത എന്നിവർ ക്ലാസ് നയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]