റാന്നി പെരുനാട് ∙ പറക്കാൻ കഴിഞ്ഞില്ലെങ്കിലും ഹെലികോപ്റ്റർ അടുത്തുകണ്ട സന്തോഷത്തിൽ കൊച്ചുകുട്ടികൾ.
പെരുനാട് ഗവ. എൽപി സ്കൂളിലെ കുട്ടികൾക്കാണു ഹെലികോപ്റ്റർ കൗതുകമായത്.
പെരുനാട് കുറ്റിക്കയം ഹെലിപാഡിൽ ഹെലികോപ്റ്റർ പറന്നിറങ്ങുന്നത് കാണാനാണ് കുട്ടികളെത്തിയത്. കുട്ടികളുടെ മുഖത്തെ ആകാംക്ഷയും സന്തോഷവും കണ്ടുനിന്നവരുടെ മനസ്സിലും അലയടിച്ചു.
പൈലറ്റ് ശിവകുമാർ കുട്ടികൾക്ക് ഹെലികോപ്റ്ററിന്റെ ഓരോ ഭാഗങ്ങളും വിശദീകരിച്ചു കൊടുത്തു. സംശയങ്ങൾക്കു മറുപടിയും നൽകി.
ഹെലികോപ്റ്ററിൽ ഇന്ധനം നിറയ്ക്കുന്നതും കാണാനായി.
മുഖ്യമന്ത്രിയുടെ യാത്രകൾക്ക് ഉപയോഗിക്കുന്ന ഹെലികോപ്റ്ററാണിത്. രാഷ്ട്രപതിയുടെ ശബരിമല സന്ദർശനത്തിന്റെ ഭാഗമായാണ് ട്രയൽ റൺ നടന്നത്.
ഹെലികോപ്റ്റർ അടുത്തറിയാൻ കഴിഞ്ഞത് കുട്ടികളുടെ ജീവിതത്തിലെ മറക്കാത്ത ഓർമ്മയാകുമെന്ന് പ്രഥമാധ്യാപിക മേരി തോമസ് പറഞ്ഞു. അധ്യാപികയായ ലീനയാണ് യാത്രയ്ക്കു ചുക്കാൻ പിടിച്ചത്.
കുറ്റിക്കയം വിജു തോമസിന്റെ ഉടമസ്ഥതയിലുള്ളതാണ് ഹെലിപാഡ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]