ഇട്ടിയപ്പാറ ∙ ചെത്തോങ്കരയിലൂടെ വാഹനങ്ങളോടിക്കുന്നവർ ജാഗ്രതൈ. സ്വയം സുരക്ഷയൊരുക്കിയില്ലെങ്കിൽ എതിരെയെത്തുന്ന വാഹനവുമായി കൂട്ടിയിടിച്ച് അപകടം ഉറപ്പ്.
റോഡ് സുരക്ഷ അതോറിറ്റി അപകട മേഖലയായി നിശ്ചയിച്ച സ്ഥലമായിട്ടും മുന്നറിയിപ്പുകളൊന്നും നിരത്തിലില്ല.
പുനലൂർ–മൂവാറ്റുപുഴ പാതയിലെ പ്രധാന ജംക്ഷനാണിത്. കോന്നി–പ്ലാച്ചേരി പാത വീതി കൂട്ടി പണിതപ്പോൾ ചെത്തോങ്കരയിൽ പുതിയ പാലം പണിതിരുന്നു.
കൂടാതെ പാതയുടെ വീതിയും കൂട്ടിയിരുന്നു. എന്നാൽ ഇട്ടിയപ്പാറ ഭാഗത്തു നിന്നെത്തുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് എതിരെയെത്തുന്നവ കാണാനാകുന്ന വിധത്തിൽ വളവ് നേരെയാക്കിയില്ല. അതാണ് ഇപ്പോൾ കെണിയായിരിക്കുന്നത്.
വളവു തിരിഞ്ഞ് അമിത വേഗത്തിലെത്തുന്ന വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുകയാണ്.
ഇട്ടിയപ്പാറ, മാടത്തുംപടി, അത്തിക്കയം എന്നീ റോഡുകൾ സന്ധിക്കുന്ന ജംക്ഷനിൽ മഞ്ഞവരയിട്ട് സ്ട്രിപ്സുകൾ സ്ഥാപിച്ചെങ്കിലും അപകടങ്ങളൊഴിവാക്കാൻ അവ മതിയാകുന്നില്ല. പാതയുടെ ഇരുവശത്തും ബ്ലിഗർ ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവ വാഹനങ്ങളോടിക്കുന്നവരുടെ ശ്രദ്ധയിൽപെടുന്നില്ല.
വളവിൽ തന്നെ ബസുകൾ നിർത്തി യാത്രക്കാരെ കയറ്റിയിറക്കുന്നതും കെണിയാണ്.
ബസ്വേയും ഇവിടില്ല. അപകടങ്ങൾ വർധിച്ചപ്പോൾ പാലത്തിന്റെ ഇരുവശത്തും സ്തൂപികകളും ഡിവൈഡറുകളും പൊലീസ് സ്ഥാപിച്ചെങ്കിലും വാഹനങ്ങളിടിച്ച് അവയെല്ലാം നശിച്ചു.
ഇതിനു പകരം സ്ഥിരം സംവിധാനം ഒരുക്കാൻ കെഎസ്ടിപി തയാറാകുന്നില്ല. രാത്രിയും പകലും തലനാരിഴയ്ക്കാണ് പലരും അപകടങ്ങളിൽ നിന്നു രക്ഷപ്പെടുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]