
ഇരവിപേരൂർ ∙ ആറു പതിറ്റാണ്ട് സ്കൂൾ കെട്ടിടത്തിനു മുകളിൽ അപകടകരമായി നിന്ന 11 കെവി വൈദ്യുതി ലൈൻ ഒരു വർഷത്തെ പരിശ്രമത്തിനൊടുവിൽ മാറ്റിയിട്ടത് ഒരു സർക്കാർ യുപി സ്കൂളിന്റെ ചരിത്രം. ഇരവിപേരൂർ ഗവ.യുപി സ്കൂളിൽ കെട്ടിടങ്ങളുടെ മുകളിൽ കൂടിയായിരുന്നു 11 കെവി വൈദ്യുതി ലൈൻ കടന്നു പോയിരുന്നത്. 37 സെന്റ് സ്ഥലവും 3 കെട്ടിടങ്ങളുമുള്ള സ്കൂൾ വളപ്പിലായിരുന്നു 2 തൂണുകൾ. പഴയ തടിതൂണുകളുടെ സ്റ്റേ കമ്പി കെട്ടിയിരുന്നതും സ്കൂൾ മുറ്റത്തായിരുന്നു.
ലൈൻ താഴ്ന്ന് അപകടകരമായ നിലയിലായിരുന്നു. 2016ൽ ജോളിമോൾ ജോർജ് പ്രഥമാധ്യാപികയായി എത്തിയപ്പോഴാണ് വൈദ്യുതി ലൈൻ മാറ്റുന്നതിനുള്ള ശ്രമം ഉണ്ടായത്. കുട്ടികൾ സ്റ്റേകമ്പിയിൽ തൂങ്ങിയാടുന്നതും കാറ്റിൽ വൈദ്യുതി ലൈനിൽ തേക്കുമരം തട്ടുന്നതും ശ്രദ്ധയിൽപെട്ടപ്പോഴാണ് ഇതു മാറ്റണമെന്ന് തീരുമാനിത്.
അപേക്ഷ തയാറാക്കി കുട്ടികളുടെ ഒപ്പു സഹിതം കലക്ടർ, വൈദ്യുതി ബോർഡ്, പഞ്ചായത്ത്, വിദ്യാഭ്യാസ വകുപ്പ് എന്നിവർക്കു നൽകി.
എന്നാൽ, കാര്യമായ നടപടി ഉണ്ടായില്ല. തുടർന്ന് മാധ്യമങ്ങളിൽ വാർത്ത വന്നതോടെ ബാലാവകാശ കമ്മിഷൻ ഇടപെട്ടു. ഇതോടെ വൈദ്യുതി ബോർഡ് എസ്റ്റിമേറ്റ് എടുത്തു നൽകി.
ഒന്നര ലക്ഷം രൂപ അടച്ചാൽ തൂണുകളും ലൈനും മാറ്റിയിടാമെന്നായി. പണം അടയ്ക്കാൻ പഞ്ചായത്തിനു കത്തു നൽകിയെങ്കിലും അവർ കയ്യൊഴിഞ്ഞു. തുടർന്നു കലക്ടറുടെ ഇടപെടലിലൂടെ തുക 35000 ആക്കി കുറച്ചു.
ഇതോടെ പണം അടയ്ക്കാൻ പഞ്ചായത്ത് തയാറായി. വൈദ്യുതി ലൈൻ മാറ്റിയതിനു ശേഷം സ്കൂളിനു പുതിയ കെട്ടിടം നിർമിച്ചു. ഇതോടെ സ്കൂളും പരിസരവും വൈദ്യുതി തൂണും ലൈനും ഇല്ലാതെ സുരക്ഷിതമായി. തൊട്ടടുത്ത വർഷം ജോളിമോൾ ജോർജിനു മികച്ച സംസ്ഥാന അധ്യാപക പുരസ്കാരവും ലഭിച്ചു.
2020 വിരമിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]