പന്തളം ∙ മണ്ഡല ഉത്സവത്തിനു തുടക്കം കുറിച്ച് ഇന്നലെ സ്രാമ്പിക്കൽ കൊട്ടാരത്തിൽ തിരുവാഭരണങ്ങൾ കണ്ടുതൊഴാനെത്തിയത് ആയിരക്കണക്കിനു ഭക്തർ. പുലർച്ചെ 5 മുതലായിരുന്നു ദർശനം.
ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടകരടക്കം പുലർച്ചെ മുതൽ ദർശനത്തിനെത്തിയിരുന്നു. സുഗമമായ ദർശനത്തിനുള്ള എല്ലാ സൗകര്യങ്ങളും ഇവിടെയൊരുക്കിയിട്ടുണ്ട്.
വലിയകോയിക്കൽ ധർമശാസ്താക്ഷേത്രത്തിലും ദർശനത്തിനു പുലർച്ചെ മുതൽ നീണ്ട ക്യൂ അനുഭവപ്പെട്ടു.
ഫ്രൻഡ്സ് അയ്യപ്പ ഡിവോട്ടി ഓർഗനൈസേഷന്റെ നേതൃത്വത്തിൽ നടന്ന വൃശ്ചിക ഉത്സവം മുൻ രാജപ്രതിനിധി പ്രദീപ് വർമ ഉദ്ഘാടനം ചെയ്തു.
അന്നദാനമണ്ഡപത്തിൽ സമൂഹസദ്യയിലും ഒട്ടേറെ ഭക്തർ പങ്കെടുത്തു. നഗരസഭയുടെ നേതൃത്വത്തിൽ മെഡിക്കൽ യൂണിറ്റുകൾ തുടങ്ങി.
തീർഥാടകർക്ക് വിരിവയ്ക്കാനുള്ള ക്രമീകരണങ്ങളുമായി. മണികണ്ഠനാൽത്തറ ക്ഷേത്രത്തിൽ അയ്യപ്പസേവാസംഘം 344ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ മണ്ഡലച്ചിറപ്പും അന്നദാനവും തുടങ്ങി.
ശബരിമല അയ്യപ്പസേവാസമാജം പന്തളം മേഖലാസമിതിയുടെ നേതൃത്വത്തിൽ തീർഥാടകർക്കായി അന്നദാനം, ശുദ്ധജലവിതരണം എന്നിവയ്ക്കും തുടക്കമായി. ഇവിടെ സേവാകേന്ദ്രവും ഗുരുസ്വാമി സംഗമവും സംസ്ഥാന അധ്യക്ഷൻ പി.എൻ.നാരായണവർമ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര പരിസരത്ത് ഇത്തവണ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങളൊരുക്കി.
22 നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

