പന്തളം ∙ വലിയകോയിക്കൽ ധർമശാസ്താ ക്ഷേത്രത്തിൽ മണ്ഡലകാല ഉത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാകുന്നു. തീർഥാടകർക്ക് വിരിവയ്ക്കാനും ദർശനത്തിനുമുള്ള തയാറെടുപ്പുകളായി.
ഫ്രണ്ട്സ് അയ്യപ്പ ഡിവോട്ടി ഓർഗനൈസേഷന്റെ നേതൃത്വത്തിൽ നാളെ വൃശ്ചിക ഉത്സവം നടക്കും. രാവിലെ 6.30ന് അഷ്്ടദ്രവ്യ ഗണപതിഹോമം, 12ന് സമൂഹസദ്യ തുടങ്ങിയവ നടക്കും.
സ്രാമ്പിക്കൽ കൊട്ടാരത്തിൽ പുലർച്ചെ 5 മുതൽ വൈകിട്ട് 8.30 വരെ തിരുവാഭരണങ്ങൾ ദർശിക്കാം.
ഒരുക്കങ്ങൾ പൂർത്തിയായെന്ന് പന്തളം കൊട്ടാരം നിർവാഹകസംഘം സെക്രട്ടറി എം.ആർ.സുരേഷ് വർമ പറഞ്ഞു. തിരുവാഭരണ ദർശനത്തിനെത്തുന്ന തീർഥാടകരുടെ സൗകര്യം കണക്കിലെടുത്ത് വടക്കേമുറ്റത്ത് കൊട്ടാരം പന്തലൊരുക്കും.
നഗരസഭയുടെ നേതൃത്വത്തിൽ അന്നദാനമണ്ഡപത്തിൽ അഗ്നിരക്ഷാസേന, ആരോഗ്യ വകുപ്പ്, പൊലീസ് ഉദ്യോഗസ്ഥർക്കായി സൗകര്യങ്ങളൊരുക്കി.
തീർഥാടകർക്ക് വിരിവയ്ക്കാനും ക്രമീകരണമായി. അഗ്നിരക്ഷാസേന ഇന്നു മുതൽ സേവനം തുടങ്ങും.
എല്ലാ ദിവസവും രാത്രി 9ന് കെഎസ്ആർടിസി പന്തളം–പമ്പ സർവീസ് നടത്തും.
കുളനട കൈപ്പുഴയിലെ ശ്രീവത്സം മൈതാനം ഏറ്റെടുത്ത് പന്തളം കൊട്ടാരം തീർഥാടകർക്ക് സൗജന്യ പാർക്കിങ് ഒരുക്കുന്നുണ്ട്.
മണികണ്ഠനാൽത്തറ ക്ഷേത്രത്തിൽ അയ്യപ്പസേവാസംഘം 344ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ മണ്ഡലച്ചിറപ്പും നടക്കും. ഉച്ചയ്ക്ക് ഒന്നിനു അന്നദാനവുമുണ്ടാകും.
അന്നദാനത്തിനു പുലാവ്
ഇത്തവണ തീർഥാടകർക്കുള്ള അന്നദാനം ശബരിമല ക്രമം അനുസരിച്ചാകും.
ഉച്ചയ്ക്ക് പൊന്നി അരിയുടെ ചോറ്, കൂട്ടുകറി, അച്ചാർ എന്നിവയടങ്ങുന്ന പുലാവാണ് വിളമ്പുക. മുൻ വർഷങ്ങളിലെ പോലെ രാവിലെ ഉപ്പുമാവും വൈകിട്ട് കഞ്ഞിയുമുണ്ടാകും.
20 സിസിടിവി ക്യാമറകൾ കൂടി
ഇത്തവണ സുരക്ഷ ശക്തമാക്കാനാണ് പൊലീസ് തീരുമാനം.
ഇതിന്റെ ഭാഗമായി എംസി റോഡിൽ ഉൾപ്പെടെ 20 സിസിടിവി ക്യാമറകൾ കൂടി സ്ഥാപിക്കും. 70 സ്പെഷൽ പൊലീസ് ഓഫിസർ ഉൾപ്പെടെ കൂടുതൽ പൊലീസിനെ നിയോഗിക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

