വീണ്ടും പ്രളയമഴ; പമ്പാനദിയിൽ ജലനിരപ്പ് ഉയരുന്നു: കരകളിലേക്കു വെള്ളം കയറി തുടങ്ങി
റാന്നി ∙ കനത്ത മഴയിൽ പമ്പാനദിയിൽ ജലനിരപ്പുയരുന്നു. കരകളിലേക്കു വെള്ളം കയറി തുടങ്ങി.
കുരുമ്പൻമൂഴി കോസ്വേയിൽ വെള്ളം കയറി.2 ദിവസമായി ഇടതടവില്ലാതെ പെയ്യുന്ന മഴയിലും മൂഴിയാർ ഡാം തുറന്നു വിട്ടതും മൂലമാണ് പമ്പാനദിയിൽ ജലവിതാനം ഉയർന്നത്. കല്ലാറ്, കക്കാട്ടാറ് എന്നിവയും നിറഞ്ഞൊഴുകുകയാണ്.
കുരുമ്പൻമൂഴി കോസ്വേയിൽ വെള്ളം കയറിക്കിടക്കുകയാണ്. പെരുന്തേനരുവിയിൽ നിന്ന് കുരുമ്പൻമൂഴിക്കും മണക്കയത്തിനും വന പാതയുള്ളതിനാൽ ജനങ്ങളെ വെള്ളം കയറിയത് ജനങ്ങളെ സാരമായി ബാധിച്ചിട്ടില്ല.
ഇന്നലെ ഉച്ചയ്ക്കു ശേഷം പമ്പാനദിയിൽ സാരമായ തോതിൽ ജലനിരപ്പുയർന്നു. ഉപാസനക്കടവ് റോഡിലേക്കു വെള്ളം കയറിയിട്ടുണ്ട്.
ചെറുതും വലുതുമായ തോടുകൾ നിറഞ്ഞൊഴുകുന്നതിനാൽ താഴ്ന്ന പ്രദേശങ്ങളിലേക്കു വെള്ളം കയറാനുള്ള സാധ്യത കൂടുതലാണ്.ചെട്ടിമുക്ക്–വലിയകാവ് റോഡിൽ ചിറക്കൽപടി ഭാഗത്ത് മരം വീണ് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടിരുന്ന. ഇന്നലെ രാവിലെയാണ് സമീപ പുരയിടത്തിൽ നിന്നിരുന്ന മരം വീണത്.
ഇതു വെട്ടി നീക്കിയാണ് ഗതാഗതം സാധാരണ നിലയിലായത്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]