
വീട്ടുകാർ ആശുപത്രിയിൽ പോയ സമയത്ത് വീട് കത്തി നശിച്ച കേസ്; പ്രതിയെ പിടികൂടി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പത്തനംതിട്ട ∙ വീട്ടുകാർ ആശുപത്രിയിൽ പോയ സമയത്ത് വീട് കത്തി നശിച്ച സംഭവത്തിൽ പ്രതിയെ പത്തനംതിട്ട പൊലീസ് പിടികൂടി. നരിയാപുരം രതീഷ് ഭവനം വീട്ടിൽ രതീഷ് ചന്ദ്രനെ (40) ആണ് അറസ്റ്റ് ചെയ്തത്. അയൽവാസി നരിയാപുരം ഇണ്ടിളിയപ്പൻ ക്ഷേത്രത്തിനു സമീപം ബിബിൻ നിവാസിൽ താമസിക്കുന്ന കെ.ഭരത്കുമാറിന്റെ വീടിനാണ് 11 ന് വൈകിട്ട് 6.30ന് തീപിടിച്ച് ഉപകരണങ്ങൾ കത്തിനശിച്ചത്.
ആകെ 56,500 രൂപയുടെ ഉപകരണങ്ങൾ തീപിടിച്ച് നഷ്ടപ്പെട്ടതായി കണക്കാക്കുന്നു.എസ്സിപിഒ ജയരാജ് മൊഴി രേഖപ്പെടുത്തി. എസ്ഐ കെ.ജി.ബാലസുബ്രഹ്മണ്യൻ കേസെടുത്തു അന്വേഷണം ആരംഭിച്ചു. സംശയത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് രതീഷിനെ കസ്റ്റഡിയിലെടുത്ത് നിരീക്ഷണത്തിലാക്കിയിരുന്നു. ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിച്ചു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.