
ഇടവമാസ പൂജ: ശബരിമല നട 14ന് തുറക്കും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ശബരിമല ∙ ഇടവമാസ പൂജയ്ക്കായി ശബരിമല ക്ഷേത്രനട 14ന് തുറക്കും. 19 വരെ പൂജയുണ്ട്. വൈകിട്ട് 4ന് തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ മേൽശാന്തി എസ്.അരുൺ കുമാർ നമ്പൂതിരിയാണു നട തുറക്കുക. ദിവസവും ഉദയാസ്തമനപൂജ, പടിപൂജ, കളഭാഭിഷേകം എന്നിവ വിശേഷാൽ വഴിപാടായി ഉണ്ട്. രാഷ്ട്രപതിയുടെ സന്ദർശനം ഒഴിവാക്കിയതിനാൽ 18നും 19നും തീർഥാടകർക്കു ദർശനത്തിനുള്ള വെർച്വൽക്യു ബുക്കിങ് അനുവദിച്ചിട്ടുണ്ട്.