
ഏനാത്ത് ∙ എം സി റോഡിൽ അപകടം ഒഴിയുന്നില്ല. മിസ്പ പടി സ്ഥിരം അപകട
മേഖല. ഇന്നലെ ഇവിടെ കാൽനട
യാത്രക്കാരിയായ യുവതി കാറിടിച്ച് മരിച്ചതാണ് അവസാനത്തെ അപകടം. ദേശകല്ലുമൂട് കൈമിളഴികത്ത് അശോകന്റെ മകൾ ഐശ്വര്യ (23) ആണ് മരിച്ചത്.
കാർ നിയന്ത്രണം വിട്ട് അരികിലെത്തിയപ്പോഴേക്കും ഒപ്പം കുഞ്ഞുമായി നടന്നു വന്ന ബന്ധുവിനെ ഐശ്വര്യ തള്ളി മാറ്റിയിരുന്നു. അപ്പോഴേക്കും ഐശ്വര്യ കാറിടിച്ച് തെറിച്ചു വീഴുകയായിരുന്നു.
ബന്ധുവും കുഞ്ഞും പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
പാലം മുതൽ നേർ രേഖയിൽ കിടക്കുന്ന റോഡിൽ അമിത വേഗവും അലക്ഷ്യമായ ഡ്രൈവിങ്ങും അപകടത്തിന് കാരണമാകുന്നുണ്ട്. പാലം മുതൽ എംജി ജംക്ഷൻ വരെയുള്ള ഭാഗത്ത് കാൽനട
യാത്രക്കാരും സൈക്കിൾ യാത്രികരും അപകടത്തിൽ മരിച്ചിട്ടുണ്ട്. മിസ്പ പടിയിൽ നിന്ന് ദേശകല്ലുമൂട് ഭാഗത്തേക്കുള്ള ഉപ റോഡും അപകട
കെണിയാണ്. എംസി റോഡിലൂടെ വരുന്ന വാഹനങ്ങളുടെ ഗതി മനസ്സിലാക്കാതെയാണ് ഉപ റോഡിൽ നിന്ന് വരുന്ന വാഹനങ്ങൾ എം സി റോഡിൽ പ്രവേശിക്കുന്നത്.
ഇക്കാരണത്താലുണ്ടാകുന്ന കൂട്ടിയിടിയും പതിവാണ്.
മിസ്പ പടി കഴിഞ്ഞാൽ പെട്രോൾ പമ്പിന് വടക്ക് ഉപ റോഡ് ചേരുന്ന ഭാഗവും, എംജി ജംക്ഷനും സ്ഥിരം അപകട മേഖലയാണ്.
അനവസരത്തിൽ വാഹനങ്ങൾ മറികടക്കുന്നതും ഇവിടെ തുടർച്ചയായി അപകടത്തിനു കാരണമാകുന്നു. പാലം മുതൽ എംജി ജംക്ഷൻ വരെയുള്ള ഭാഗത്ത് പുലർകാല അപകടങ്ങളും ദീർഘദൂര യാത്രയ്ക്കിടയിൽ വാഹനങ്ങൾ വൈദ്യുതി തൂണിലും റോഡരികിലെ മതിൽ, സുരക്ഷാ വേലി എന്നിവയിലിടിച്ചുണ്ടാകുന്ന അപകടങ്ങളും പതിവാണ്.
സീബ്ര ലൈനിലടക്കം വാഹനങ്ങൾ വേഗം കുറയ്ക്കാത്തത് കാൽനട യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]