ശബരിമല ∙ ഇന്നലെ ശബരിമലയിൽ ആന്ധ്ര, കർണാടക സംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടകരുടെ ഒഴുക്ക്. തദ്ദേശ വോട്ടെടുപ്പ് ദിവസമായിട്ടും ഇന്നലെ സന്നിധാനവും പമ്പയും ശരണ വഴികളും ഭക്തജന തിരക്കിലമർന്നു.പുലർച്ചെ 3ന് നട
തുറന്നപ്പോൾ ഒരു മണിക്കൂറിനുള്ളിൽ പമ്പയിൽനിന്നു മലകയറിയത് 13,573 പേർ. വൈകിട്ട് 6 ആയപ്പോഴേക്കും ദർശനത്തിനെത്തിയവരുടെ എണ്ണം 75,463 ആയി.
പതിനെട്ടാംപടി കയറാനുള്ള നിര ശരംകുത്തിക്കും മരക്കൂട്ടത്തിനും മധ്യേവരെയുണ്ട്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് വലിയ തിരക്ക് അനുഭവപ്പെട്ടത് ഇന്നലെയാണ്.എരുമേലിയിൽ പേട്ടതുള്ളി ദർശനത്തിനായി പമ്പയിലേക്ക് വരുന്നവരിൽ 50 ശതമാനവും ആന്ധ്ര, തെലങ്കാന സ്വദേശികളാണ്. ഇന്നലെ എത്തിയ മലയാളികളിൽ ഏറെയും മലബാർ മേഖലയിൽ നിന്നുള്ളവരാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

