
കോഴഞ്ചേരി∙ മിന്നൽ പ്രളയമുണ്ടായ ഉത്തരാഖണ്ഡിലെ ധരാലിയിൽ സൈന്യത്തെ നയിക്കാൻ പത്തനംതിട്ട കിടങ്ങന്നൂരിൽ നിന്നും ഒരു സൈനികൻ.
മെഴുവേലി തെക്കേമൂത്തേരിൽ ടിജു തോമസാണ് ആ യുവാവ്. ഇന്ത്യൻ സൈന്യത്തിലെ ഏറ്റവും പഴക്കം ചെന്ന റൈഫിൾ റജിമെന്റായ രാജ്പുത്താന റൈഫിൾസിലെ ലഫ്റ്റനന്റ് കേണലാണ് ഇദ്ദേഹം.
മേഘവിസ്ഫോടനവും മണ്ണിടിച്ചിലും മൂലം ഒരു ഗ്രാമം തന്നെ ഒലിച്ചു പോയ പ്രദേശത്തെ എല്ലാ രക്ഷാപ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നത് ടിജുവാണ്.
പതിനാറര വർഷം മുൻപ് ജോലിയിൽ കയറിയ ഇദ്ദേഹം ഒന്നര വർഷം ഇന്ത്യൻ മിലിറ്ററി അക്കാദമിയിൽ നിന്നു പരിശീലനം നേടി. നിലവിൽ ഉത്തരാഖണ്ഡിൽ ജോലി ചെയ്യുന്നതിനിടെയാണ് ഈ ചുമതല കൂടി വന്നു ചേർന്നത്.
ടിജുവിന്റെ പിതാവ് രാജൻ ടി.തോമസും സൈനികനായിരുന്നു. ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസിൽ അസിസ്റ്റന്റ് കമാൻഡന്റായാണ് ഇദ്ദേഹം 14 വർഷം മുൻപ് വിരമിക്കുന്നത്.
നാല് വർഷത്തോളം രാജൻ ടി.തോമസും ഉത്തരാഖണ്ഡിൽ ജോലി ചെയ്തിരുന്നു. ടിജു തോമസിന്റെ ഭാര്യ സായന സാലി ഏബ്രഹാം, മകൾ ജിവ എലിസബത്ത് തോമസ്.
മാതാവ് അന്തരിച്ച ഏലിയാമ്മ തോമസ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]