
ലോക മാരത്തണുകൾ താണ്ടി കോന്നിയുടെ ‘അയൺ മാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോന്നി ∙ ലോക മാരത്തണിൽ കോന്നിയുടെ അഭിമാനമായി അയൺ മാൻ സജിത് ഗോപിനാഥ്. ലോക പ്രശസ്തമായ 6 മാരത്തണിൽ അഞ്ചിലും പങ്കെടുത്താണ് സജിത് അഭിമാനകരമായ നേട്ടം കൈവരിച്ചത്. ന്യൂയോർക്ക് സിറ്റി, ബർലിൻ, ഷിക്കാഗോ, ടോക്കിയോ, ലണ്ടൻ, ബോസ്റ്റൺ എന്നിവയിൽ ബോസ്റ്റൺ ഒഴിച്ച് 5 മാരത്തണിലും പങ്കെടുത്തു. കോന്നി മുരിങ്ങമംഗലം ലക്ഷ്മി വിലാസത്തിൽ കെ.ജി.ഗോപിനാഥൻ നായർ– ശ്യാമ ദമ്പതികളുടെ മകനാണ് സജിത് ഗോപിനാഥ്. അമേരിക്കയിലെ ന്യൂ ജഴ്സിയിൽ താമസക്കാരനായ സജിത് അവിടെ മാർലാബ്സ് ഐടി കമ്പനി വൈസ് പ്രസിഡന്റാണ്. ഒരു മാരത്തൺ 42.2 കിലോമീറ്റർ ദൂരമാണ്. ഏകദേശം അൻപതിനായിരത്തിൽ അധികം പേര് പങ്കെടുക്കുന്ന ലോകത്തിലെ വലിയ മാരത്തണാണ് ഈ ആറ് മാരത്തണുകൾ.
2021, 24 വർഷങ്ങളിൽ ന്യൂയോർക്ക് സിറ്റി, 2022 ൽ ബർലിൻ, 2023 ൽ ഷിക്കാഗോ, 2024 ൽ ടോക്കിയോ, 2025 ലെ ലണ്ടൻ എന്നീ മാരത്തണുകളിൽ സജിത് ഗോപിനാഥ് പങ്കെടുത്തു. ലോകത്തെ ഏറ്റവും പ്രയാസകരമായ മത്സരങ്ങളിൽ ഒന്നായ അയൺ മാൻ മത്സരത്തിൽ 2024 ൽ പങ്കെടുത്ത് സജിത്തിന് അയൺ മാൻ പട്ടവും ലഭിച്ചിട്ടുണ്ട്. ഇതിനായുള്ള മത്സരത്തിൽ 226.3 കിലോമീറ്റർ ദൂരമാണ് താണ്ടേണ്ടത്. അതിൽ ആദ്യം 3.8 കിലോമീറ്റർ നീന്തൽ, നാല് മലമുകളിലൂടെ 180 കിലോമീറ്റർ സൈക്ലിങ്, 42.2 കിലോമീറ്റർ ഓട്ടം എന്നിവയാണ് ചെയ്യേണ്ടത്. ഈ മത്സരം 15 മണിക്കൂർ കൊണ്ട് പൂർത്തീകരിച്ചാണ് സജിത് പട്ടം നേടിയത്. ആറാമത് മാരത്തൺ ആയ ബോസ്റ്റൺ മാരത്തണിൽ പങ്കെടുക്കാനുള്ള തയാറെടുപ്പിലാണിപ്പോൾ.ഭാര്യ: സുഹാസിനി. മക്കൾ: സിദ്ധാർഥ്, സംവൃത്.