ശബരിമല ∙ കൂട്ടം തെറ്റുന്നവരെ അയ്യപ്പൻ കൈപിടിക്കുമെന്നാണു ഭക്തരുടെ വിശ്വാസം. അവരെ ഉറ്റവർക്കൊപ്പം എത്തിക്കാൻ സന്നിധാനത്തും മുഴങ്ങിക്കേൾക്കുന്ന അനൗൺസ്മെന്റ് സംവിധാനം മൊബൈൽ ഫോണിന്റെ കാലത്തും പ്രസക്തം. മൊബൈൽഫോൺ റേഞ്ച് പലയിടത്തും കിട്ടുകയില്ലെന്നതിനാൽ കൂട്ടം തെറ്റുന്നവരെ കണ്ടെത്താൻ ഇപ്പോഴും നടപ്പന്തലിലെ ദേവസ്വം പബ്ലിക് റിലേഷൻസ് വകുപ്പിന്റെ അനൗൺസ്മെന്റ് കേന്ദ്രത്തിൽ എല്ലാ ദിവസവും ആയിരത്തി അഞ്ഞൂറോളം പേരെത്തും.
സ്വാമിയേ ശരണമയ്യപ്പ, തമിഴ്നാട്ടിൽ നിന്നു വന്ന സ്വാമിയെ തേടി.. എന്ന് വിവിധ ഭാഷകളിൽ അനൗൺസ് ചെയ്യാൻ ഇവിടെ പ്രത്യേകം ജീവനക്കാരുണ്ട്.
തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ അനൗൺസ് ചെയ്യുന്നത് ബാലഗണേഷ് ആണ്.
23 വർഷമായി സന്നിധാനത്ത് അനൗൺസ്മെന്റ് നടത്തിയ കെ.പി.ഗോപാലകൃഷ്ണന്റെ സഹോദരൻ കെ.പി.ചന്ദ്രശേഖരൻ മലയാളത്തിൽ അനൗൺസ് ചെയ്യും. തിരുച്ചിറപ്പള്ളിയിലെ ഹരിഹരനും അനൗൺസറായി ഉണ്ട്.
ജീവനക്കാർ ഉണ്ടെങ്കിലും തങ്ങളുടെ വേദനയും ആശങ്കയുമെല്ലാം ചേർത്ത് ചിലർ സ്വയം തന്നെ അനൗൺസ് ചെയ്യും. സ്വാമിയെ കാണാതെ കുഞ്ഞു കരയുന്നുവെന്നും ഡ്രൈവർ സ്വാമി തിരക്കു കൂട്ടുന്നുമൊക്കെ പറയും. കൂട്ടം തെറ്റിയ കുഞ്ഞുങ്ങളെയും മാളികപ്പുറങ്ങളെയും ബന്ധുക്കൾ വരും വരെ സുരക്ഷിതമായ പബ്ലിക് റിലേഷൻസ് ഓഫിസിൽ തന്നെ ഇരുത്താനുള്ള സൗകര്യം ഉണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

