
തുമ്പമൺ പഞ്ചായത്ത് ഓഫിസിന് സമീപം ഹൈടെൻഷൻ വൈദ്യുതി കേബിളിന് തീപിടിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തുമ്പമൺ ∙ പഞ്ചായത്ത് ഓഫിസിന് സമീപം ഇൻസുലേറ്റഡ് ഹൈടെൻഷൻ വൈദ്യുതി കേബിളിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. ഇന്നലെ പുലർച്ചെ രണ്ടോടെയാണ് സംഭവം. തൂണുകളിൽ സ്ഥാപിച്ചിരുന്ന കേബിളിലാണ് തീ കണ്ടത്. പൊട്ടിത്തെറിയുടെ ശബ്ദം കേട്ട് സമീപവാസികൾ ഉണർന്നു നോക്കുമ്പോഴാണ് തീപിടിച്ചത് ശ്രദ്ധയിൽപെട്ടത്. ഉടൻതന്നെ അടൂർ അഗ്നിരക്ഷാനിലയത്തിൽ വിവരമറിയിച്ചു. കെഎസ്ഇബി അധികൃതരെ ഉടൻ വിവരമറിയിച്ച ശേഷം അഗ്നിരക്ഷാസേനയെത്തി വെള്ളം പമ്പ് ചെയ്തു തീ കെടുത്തുകയായിരുന്നു.
വീടുകളിലേക്കുള്ള സർവീസ് വയർ, ഒപ്റ്റിക്കൽ ഫൈബർ കേബിൾ എന്നിവയും തീപിടിത്തത്തിൽ നശിച്ചു. വൈദ്യുതി പോസ്റ്റിലൂടെ വലിച്ചിരിക്കുന്ന ഇൻസുലേറ്റഡ് ഹൈ ടെൻഷൻ കേബിളിൽ ഷോർട് സർക്യൂട്ട് ഉണ്ടായതാണ് അപകടകാരണമെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു.
തീപിടിത്തത്തെത്തുടർന്ന് പ്രദേശത്ത് മണിക്കൂറുകളോളം വൈദ്യുതി മുടങ്ങി. ഇന്നലെ രാവിലെയോടെയാണ് വൈദ്യുതി പുനഃസ്ഥാപിക്കാനായത്. സീനിയർ റെസ്ക്യു ഓഫിസർ അജിഖാൻ യൂസുഫിന്റെ നേതൃത്വത്തിൽ ഓഫിസർമാരായ അനീഷ്, രാഹുൽ, സജാദ്, ശ്രീകുമാർ, സന്തോഷ് ജോർജ് എന്നിവർ ചേർന്നാണ് തീയണച്ചത്.