
പത്തനംതിട്ട ജില്ലയിൽ ഇന്ന് (05-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വാണിജ്യ, വ്യവസായ ലൈസൻസ്/റജിസ്ട്രേഷൻ: തുമ്പമൺ ∙ പഞ്ചായത്ത് പരിധിയിലെ വിവിധ വാണിജ്യ, വ്യവസായ സ്ഥാപനങ്ങളുടെ 2025-2026 സാമ്പത്തിക വർഷത്തെ ലൈസൻസ്/റജിസ്ട്രേഷൻ അപേക്ഷ 30ന് മുൻപ് കെ-സ്മാർട് മുഖേന സമർപ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. 0473426629.
അപേക്ഷ ക്ഷണിച്ചു
കോന്നി∙ എലിമുളളുംപ്ലാക്കൽ ഐഎച്ച്ആർഡി അപ്ലൈഡ് സയൻസ് കോളജിൽ ജൂണിൽ ആരംഭിക്കുന്ന പിജിഡിസി (1 വർഷം), ഡിസിഎ (6 മാസം), ഡേറ്റ എൻട്രി ടെക്നിക്സ് ആൻഡ് ഓഫിസ് ഓട്ടമേഷൻ (1 വർഷം), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ സൈബർ ഫോറൻസിക്സ് ആൻഡ് സെക്യൂരിറ്റി ( 2 സെമസ്റ്റർ), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് (1 സെമസ്റ്റർ ) കോഴ്സുകൾക്ക് അപേക്ഷിക്കാം. ബിഎസ്സി (ഓൺസ്) കംപ്യൂട്ടർ സയൻസ് ഡേറ്റ സയൻസ് ആൻഡ് അനലിറ്റ്ക്സ്, ബികോം (ഓൺസ്) ലോജിസ്റ്റിക്സ് മാനേജ്മെന്റ് ആൻഡ് ഫിനാൻസ് ആൻഡ് ടാക്സേഷൻ, എംകോം ഫിനാൻസ് ആൻഡ് ടാക്സേഷൻ, എംഎസ്സി കംപ്യൂട്ടർ സയൻസ് (ഡേറ്റ അനലിറ്റിക്സ്) കോഴ്സുകളിലേക്കാണ് പ്രവേശനം. 9645127298
അധ്യാപക ഒഴിവ്
നെടുമൺ∙ ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി സോഷ്യൽ സയൻ, എച്ച്എസ്ടി ഹിന്ദി പാർടൈം തസ്തികകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം 9ന് രാവിലെ 11ന് സ്കൂളിൽ ഹാജരാകണം.
ഫൈബർ പാർട്നർ
അടൂർ∙ കേന്ദ്ര സർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഗ്രാമീണ മേഖലയിൽ ഭാരത് ഉദ്യമി പ്രകാരമുള്ള ഇന്റർനെറ്റ് സേവനം വ്യാപിപ്പിക്കുന്നതിനായി പന്തളം തെക്കേക്കര, ഏഴംകുളം, പള്ളിക്കൽ തുടങ്ങിയ സ്ഥലങ്ങളിൽ ഫൈബർ പാർട്നർ ആയി പ്രവർത്തിക്കുവാൻ സംരംഭകരെ ക്ഷണിക്കുന്നു. താൽപര്യമുള്ളവർ [email protected] എന്ന ഇമെയിൽ വിലാസത്തിലോ 9188921610, 9188921612, 9188921613 എന്നീ നമ്പറിലോ ബന്ധപ്പെടുക.
ആത്മീയ സംഗമം എട്ടിന്
പുല്ലാട് ∙ ഐപിസി എബനേസർ പൂവത്തൂർ ചർച്ചിന്റെ നേതൃത്വത്തിൽ സഭ ഹാളിൽ 8ന് വൈകിട്ട് 6ന് ആത്മീയ സംഗമം നടക്കും. ചരിത്ര ഗവേഷകൻ ഡേ. ബാബു കെ. വർഗീസ് പ്രസംഗിക്കുമെന്നു പാസ്റ്റർ പി.കെ. മാത്യു, സെക്രട്ടറി തോമസ് മാത്യു എന്നിവർ അറിയിച്ചു.
വനിതാശാക്തീകരണ വായ്പ പദ്ധതി
പത്തനംതിട്ട∙ പട്ടികജാതി പട്ടികവർഗ വികസന കോർപറേഷൻ ജില്ലാ ഓഫിസിൽ നിന്ന് പട്ടികജാതി /പട്ടിക വർഗ വിഭാഗത്തിലെ കുടുംബശ്രീയിൽ റജിസ്റ്റർ ചെയ്തിട്ടുളളതും 60 വയസ്സിൽ താഴെപ്രായമുളളവരും വാർഷിക വരുമാനം മൂന്ന് ലക്ഷം രൂപ വരെയുളളവരുമായ വനിതകൾക്ക് സിഡിഎസ് മുഖേന പരമാവധി ഒരു ലക്ഷം രൂപ വരെ വായ്പ നൽകുന്നു. അതത് സിഡിഎസ് ഓഫിസുമായോ ജില്ലാ ഓഫിസുമായോ ബന്ധപ്പെടണം. 9400068503.
ഐടിഐ പ്രവേശനം
ചെന്നീർക്കര∙ ഗവ. ഐടിഐ പ്രവേശനത്തിനു https://itiadmissions.kerala.gov.in ലിങ്ക് മുഖേന അപേക്ഷിക്കാം. അവസാന തീയതി 20. അപേക്ഷാ ഫീസ് 100 രൂപ. 0468 2258710.
റാന്നി∙ ഗവ. ഐടിഐയിൽ 2025 വർഷത്തെ പ്രവേശനത്തിനുളള അപേക്ഷ https://itiadmissions.kerala.gov.in പോർട്ടലിലൂടെ സമർപ്പിക്കാം. അവസാന തീയതി 20. എൻസിവിടി ട്രേഡുകളായ ഇലക്ട്രോണിക്സ് മെക്കാനിക്, ഡ്രാഫ്റ്റ്സ്മാൻ സിവിൽ എന്നിവയിലേക്കാണു പ്രവേശനം. 04735 296090.
പോസ്റ്റ് ഓഫിസുകളിൽ ഇന്റേൺഷിപ്
പത്തനംതിട്ട∙ യുവജനകാര്യ കായിക മന്ത്രാലയം മേരാ യുവ ഭാരത് പോർട്ടലിൽ ജില്ലയിലെ പോസ്റ്റ് ഓഫിസ് ഡിവിഷനു കീഴിൽ ഇന്റേൺഷിപ്പിന് അവസരം. പത്താം ക്ലാസോ അധിക യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 15 ദിവസം പൂർത്തിയാക്കുന്നവർക്കു പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ലഭിക്കും. https://mybharat.gov.in/ മേരാ യുവ ഭാരത് പോർട്ടലിൽ റജിസ്റ്റർ ചെയ്ത് എക്സ്പീരിയൻഷൽ ലേണിങ് എന്നതിൽ അപേക്ഷിക്കണം.7558892580.
മസ്റ്ററിങ് 25 മുതൽ
പത്തനംതിട്ട∙ കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്ന് 2024 ഡിസംബർ 31 വരെ പെൻഷൻ വാങ്ങുന്ന ഗുണഭോക്താക്കൾ 25 മുതൽ ഓഗസ്റ്റ് 24 വരെ മസ്റ്ററിങ് ചെയ്യണം. ശാരീരിക – മാനസിക വെല്ലുവിളി നേരിടുന്നവർ, കിടപ്പുരോഗികൾ എന്നിവർക്ക് അക്ഷയകേന്ദ്ര പ്രതിനിധി വീട്ടിലെത്തി മസ്റ്ററിങ് നടത്തും. ആധാർ ഇല്ലാത്ത 85 വയസ്സ് കഴിഞ്ഞ പെൻഷനർ, 80 ശതമാനത്തിലധികം ശാരീരിക വൈകല്യമുളളവർ, സ്ഥിരമായി രോഗശയ്യയിലുളളവർ തുടങ്ങിയവർക്ക് ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം. മസ്റ്ററിങ് നടത്താത്തവർക്ക് ഒന്നു മുതൽ 20 വരെ അവസരമുണ്ട്. 0468 2603074.
ലഹരിക്കെതിരെ കളിക്കളം തീർക്കാൻ ബാലസഭ:ക്യാംപെയ്ന് പേരും ലോഗോയും ക്ഷണിച്ചു
പത്തനംതിട്ട∙ കുട്ടികൾക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിനും ദൂഷ്യഫലം ബോധ്യപ്പെടുത്താനും കുടുംബശ്രീ ജില്ലാ മിഷനും ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റിയും ഒത്തുചേരുന്നു. കുട്ടികളെ കായികമേഖലയുമായി ബന്ധപ്പെടുത്തി ലഹരിക്കെതിരായ അവബോധം സൃഷ്ടിക്കുക, എല്ലാ വാർഡുകളിലും കളിക്കളങ്ങൾ തയാറാക്കുക, കുട്ടികൾക്ക് കളികളിൽ ആഭിമുഖ്യം വളർത്തുക എന്നിവയാണു ലക്ഷ്യം.വാർഡുതലം മുതൽ കളിക്കളങ്ങൾ ഒരുക്കി ഫുട്ബോൾ, ബാഡ്മിന്റൻ ടൂർണമെന്റുകൾ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ നടക്കും. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടീമുകൾ രൂപീകരിക്കും. കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, എഡിഎസ്, സ്കൂൾ പിടിഎ, റസിഡൻസ് അസോസിയേഷനുകൾ എന്നിവയുമായി ചേർന്നാണു പദ്ധതി. ലഹരി വിരുദ്ധ ക്യാംപെയ്നു പേരും ലോഗോയും ക്ഷണിച്ചു. പൊതുജനങ്ങൾക്കും സ്കൂൾ കോളജ് വിദ്യാർഥികൾക്കും സമർപ്പിക്കാം. അവസാന തീയതി 10. [email protected]
തിരിച്ചറിയൽ കാർഡ് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണം
പത്തനംതിട്ട∙ ഏകീകൃത തിരിച്ചറിയൽ കാർഡ് വിതരണം ചെയ്യുന്നതിന്റെ ഭാഗമായി കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമ പദ്ധതിയിൽ ജില്ലാ ഓഫിസിനു കീഴിൽ അംഗങ്ങളായവരും നിലവിൽ അംഗത്വം മുടങ്ങിക്കിടക്കുന്ന പെൻഷൻകാർ ഒഴികെയുള്ളവരും ക്ഷേമനിധി പാസ് ബുക്ക്, ആധാർ കാർഡ്, ഫോട്ടോ, ബാങ്ക് പാസ് ബുക്ക് പകർപ്പ്, മൊബൈൽ നമ്പർ എന്നിവ സഹിതം അടുത്തുള്ള അക്ഷയ കേന്ദ്രത്തിലൂടെയോ സ്വന്തമായോ ജൂലൈ 31നു മുൻപായി അഡ്വാൻസ്ഡ് ഇൻഫർമേഷൻ ഇന്റർഫേസ് സിസ്റ്റത്തിൽ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണം. കാർഡിനുള്ള തുകയായ 25 രൂപ നൽകാത്തവർ ഈ തുകയും ഒടുക്കണം. 8547655319.