ശബരിമല ∙ പരിമിതികളിൽ തളരാതെ ഉറച്ച മനസ്സുമായി കിലോമീറ്ററുകൾ താണ്ടി വീരമണികണ്ഠൻ ഇത്തവണ അയ്യനെ കാണാൻ എത്തിയത് കന്നി അയ്യപ്പനായ മകൻ പവിൻരാജിന്റെ കരം പിടിച്ചാണ്. അതും ‘ആഗോള ഭിന്നശേഷി ദിനത്തിൽ’.തമിഴ്നാട് സ്വദേശിയായ ഇദ്ദേഹം കൊല്ലം കടയ്ക്കലാണ് 40 വർഷമായി താമസിക്കുന്നത്.
വീടുകളിൽ സോപ്പ് ഉൽപന്നങ്ങൾ തവണ വ്യവസ്ഥയിൽ വിൽപന നടത്തിയാണ് ഉപജീവനം.
വലതുകാലിലെ സ്വാധീനക്കുറവ് കാരണം ഏറെദൂരം നടക്കുന്നതിനു പ്രയാസമുണ്ടെങ്കിലും മകരവിളക്ക് കാലത്ത് അയ്യപ്പദർശനം മുടക്കാറില്ലെന്നു വീരമണികണ്ഠൻ പറയുന്നു. ഇരുപതിലധികം തവണ ശബരിമല ദർശനം നടത്തിയിട്ടുണ്ട്.
ഭൂരിഭാഗം തവണയും എരുമേലി അഴുത വഴിയാണ് എത്തിയിട്ടുള്ളത്.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെ എരുമേലിയിൽനിന്നാണ് ഇത്തവണത്തെ യാത്ര തുടങ്ങിയത്. ചൊവ്വാഴ്ച വൈകിട്ട് പമ്പയിൽ എത്തി.
ഇന്നലെ രാവിലെ ദർശനം നടത്തി ഉച്ചയോടെ മലയിറങ്ങി. സഹോദരന്റെ മകൻ അനന്തകൃഷ്ണനും ഒപ്പം ഉണ്ടായിരുന്നു.
നാല് വർഷം മുൻപ് മകൾ അക്ഷയയും ഇദ്ദേഹത്തിനൊപ്പം ശബരിമലയിൽ എത്തിയിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

