
അധ്യാപക ഒഴിവ്
കോഴഞ്ചേരി ∙ സെന്റ് തോമസ് കോളജിൽ ഇക്കണോമിക്സ് വിഭാഗത്തിലെ താൽക്കാലിക അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം 6ന് 10ന് നടക്കും. നെറ്റ്, പിഎച്ച്ഡി യോഗ്യതയുള്ളവരുടെ അഭാവത്തിൽ 55% മാർക്കിൽ കുറയാത്ത ബിരുദാനന്തര ബിരുദക്കാരെയും പരിഗണിക്കും.
കോളജ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് റജിസ്റ്റർ ചെയ്തിട്ടുള്ളവർ റജിസ്റ്റർ നമ്പറും അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തണം. 0468 2214566.
www.stthomascollege.info മലയാലപ്പുഴ∙ എസ്എൻഡിപി യുപി സ്കൂളിൽ എൽപി എസ്ടി അധ്യാപക ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തിലുള്ള താൽക്കാലിക ഒഴിവുണ്ട്. ഇതിനുള്ള അഭിമുഖം 5ന് രാവിലെ 11ന് സ്കൂളിൽ നടക്കും.
ഫോൺ–9995943800.
ഡിസിഎ കോഴ്സ്
കൊടുമൺ ∙ അങ്ങാടിക്കൽ തെക്ക് എസ്എൻവി ഹയർ സെക്കൻഡറി ആൻഡ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഡിസിഎ കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചു. സർക്കാർ സ്ഥാപനമായ സ്കോൾ കേരള നടത്തുന്ന കോഴ്സിലേക്ക് 10ാം ക്ലാസ് പാസായവർക്ക് 14 വരെ അപേക്ഷിക്കാം.
9048817988.
അപേക്ഷ ക്ഷണിച്ചു
ഐരവൺ ∙ പിഎസ്വിപിഎം ഹയർ സെക്കൻഡറി സ്കൂളിൽ സ്കോൾ കേരള നടത്തുന്ന പിഎസ്സി അംഗീകരിച്ച ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസി യോഗ്യതയുള്ള ആർക്കും പ്രായഭേദമില്ലാതെ പ്രവേശനം നേടാം.
wwwscolekerala.org.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി 14 വരെ അപേക്ഷ നൽകാം. 9497103199.
മെഡിക്കൽ/എൻജിനീയറിങ് പ്രവേശന പരീക്ഷാ പരിശീലനം
പത്തനംതിട്ട
∙ പ്ലസ് വൺ സയൻസ് പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാർഥികൾക്ക് മെഡിക്കൽ/എൻജിനീയറിങ് കോഴ്സുകൾക്ക് പ്രവേശനം നേടുന്നതിന് പരിശീലനം നൽകാനായി പട്ടികജാതി വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. 2025 മാർച്ചിലെ എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും ബി പ്ലസിൽ കുറയാത്ത ഗ്രേഡ് നേടിയവർക്കാണ് അവസരം.
കുടുംബവാർഷിക വരുമാനം 6 ലക്ഷം രൂപയിൽ കവിയരുത്. നിശ്ചിതമാതൃകയിലുളള അപേക്ഷ, കുട്ടിയുടെ ജാതി, രക്ഷകർത്താവിന്റെ കുടുംബവാർഷിക വരുമാനം, എസ്എസ്എൽസി മാർക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, പ്ലസ് വണ്ണിന് പഠിക്കുന്ന സ്ഥാപനത്തിലെ മേധാവിയിൽ നിന്ന് സയൻസ് ഗ്രൂപ്പ് വിദ്യാർഥിയാണെന്ന സർട്ടിഫിക്കറ്റ്, എൻട്രൻസ് പരിശീലനം നേടുന്ന സ്ഥാപനത്തിലെ മേധാവിയുടെ സാക്ഷ്യപത്രം എന്നിവ സഹിതം 31 ന് മുൻപ് മിനി സിവിൽ സ്റ്റേഷനിലെ ജില്ലാ പട്ടികജാതി വികസന ഓഫിസിൽ സമർപ്പിക്കണം.
0468 2322712
കർഷക പുരസ്കാരം
വടക്കടത്തുകാവ് ∙ ഏറത്ത് പഞ്ചായത്ത് കൃഷിഭവനിൽ കർഷക ദിനത്തോടനുബന്ധിച്ച് മികച്ച കർഷകരെ തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. ജൈവ കൃഷികർഷകർ, മികച്ച വനിത കർഷക, മികച്ച വിദ്യാർഥി കർഷക/കർഷകൻ, മുതിർന്ന കർഷകൻ എസ്സി, എസ്ടി കർഷകൻ, കൂൺ കർഷകർ, നെൽക്കർഷകൻ, സമ്മിശ്ര കൃഷി കർഷകൻ, തൊഴിലാളി, കൃഷിക്കൂട്ടം, പുഷ്പക്കൃഷി തേനീച്ച കർഷകൻ, ക്ഷീര കർഷകൻ, മികച്ച പച്ചക്കറി കർഷകൻ, വാഴക്കർഷകൻ എന്നിവർ 5നു മുൻപായി ആധാർ കാർഡ്, പാസ്പോർട്ട് സൈസ് ഫോട്ടോ, കരം അടച്ച രസീതിന്റെ കോപ്പി എന്നിവ സഹിതം അപേക്ഷിക്കണം.
പള്ളിക്കൽ ∙ പഞ്ചായത്ത് കൃഷിഭവൻ കർഷക ദിനത്തോടനുബന്ധിച്ച് മികച്ച കർഷകരെ ആദരിക്കുന്നതിനു അപേക്ഷ ക്ഷണിച്ചു. മികച്ച ജൈവ കർഷകൻ, വനിതാ കർഷക, മുതിർന്ന കർഷകൻ, വിദ്യാർഥി കർഷകൻ, എസ്സി, എസ്ടി കർഷകൻ, പച്ചക്കറി കർഷകൻ, ഏത്തവാഴ കർഷകൻ, യുവ കർഷകൻ, വെറ്റില കർഷകൻ, നെൽക്കർഷകൻ, സമ്മിശ്ര കർഷകൻ, കേര കർഷകൻ, സംഘക്കൃഷി, ക്ഷീരകർഷകൻ, കർഷക തൊഴിലാളി എന്നിവർ 7ന് മുൻപ് കൃഷി ഭവനിൽ അപേക്ഷ നൽകണം.
കർഷക പുരസ്കാരം: അപേക്ഷ ക്ഷണിച്ചു
തോട്ടപ്പുഴശ്ശേരി ∙ കൃഷിഭവനിൽ ചിങ്ങം ഒന്നിനു കർഷക ദിനത്തോടനുബന്ധിച്ചു മികച്ച കർഷകരെ ആദരിക്കുന്നതിനുള്ള അപേക്ഷ സ്വീകരിച്ചുതുടങ്ങി.
.മികച്ച ജൈവകർഷകൻ / കർഷക, കർഷക, വിദ്യാർഥികർഷകൻ / കർഷക, ഭിന്നശേഷി കർഷകൻ/കർഷക, ക്ഷീരകർഷകൻ/ കർഷക, സമ്മിശ്ര കർഷകൻ/കർഷക, മുതിർന്ന കർഷകൻ/കർഷക, എസ്സി എസ്ടി കർഷകൻ/കർഷക, എന്നിവർ അപേക്ഷ 7നു മുൻപ് സമർപ്പിക്കണം.
ശബരിമല ചിങ്ങമാസ പൂജ: വെർച്വൽ ക്യു ബുക്കിങ് തുടങ്ങി
ശബരിമല ∙ ചിങ്ങമാസ പൂജയ്ക്ക് ദർശനത്തിനുള്ള വെർച്വൽ ക്യു ബുക്കിങ് തുടങ്ങി. ചിങ്ങമാസ പൂജയ്ക്കായി 16ന് വൈകിട്ട് 5ന് നട
തുറക്കും. 21 വരെ പൂജകൾ ഉണ്ടാകും.
വെർച്വൽ ക്യൂ ബുക്കു ചെയ്യുന്നതിന് ഒപ്പം സന്നിധാനത്ത് താമസിക്കുന്നതിന് മുറികളും ബുക്ക് ചെയ്യാനുള്ള സൗകര്യവും ഉണ്ട്. വെബ്സൈറ്റ് : www.sabarimalaonline.org
വിദ്യാജ്യോതി പദ്ധതി
പത്തനംതിട്ട
∙ സർക്കാർ/എയ്ഡഡ് /മറ്റ് അംഗീകൃത സ്ഥാപനങ്ങളിൽ പഠിക്കുന്ന 40 ശതമാനമോ അതിലധികമോ ഭിന്നശേഷിയുള്ള 9ാം ക്ലാസ് മുതലുള്ള വിദ്യാർഥികൾക്ക് യൂണിഫോം, പഠനോപകരണം എന്നിവ വാങ്ങുന്നതിനായി ധനസഹായം അനുവദിക്കുന്ന വിദ്യാജ്യോതി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകന്റെ പേരിലുള്ള ബിൽ സഹിതം സുനീതി പോർട്ടൽ മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
അവസാന തീയതി ഡിസംബർ 31. 0468 2325168.
പുതിയ വോട്ടർ പട്ടിക; ജില്ലയിൽ 15,429 ഓൺലൈൻ അപേക്ഷ
പത്തനംതിട്ട∙ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചതിനു ശേഷം ജില്ലയിൽ പുതുതായി വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ 15,429 പേർ ഓൺലൈനായി അപേക്ഷ നൽകി.
നിലവിലുള്ള പട്ടികയിലെ വിവരങ്ങൾ തിരുത്തുന്നതിന് 236 അപേക്ഷകളും മറ്റൊരിടത്തേക്ക് പേരുമാറ്റത്തിനു 1290 അപേക്ഷകളുമാണ് ലഭിച്ചത്.
കരട് വോട്ടർപട്ടിക
ഇട്ടിയപ്പാറ ∙ പഴവങ്ങാടി പഞ്ചായത്തിലെ കരട് വോട്ടർ പട്ടികയിൽ ഉൾപ്പെട്ട മരിച്ചവരെ ഒഴിവാക്കുന്നതിന് വിശദാംശങ്ങൾ നോട്ടിസ് ബോർഡിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ആക്ഷേപമുള്ളവർ 11ന് മുൻപ് രേഖാമൂലം പഞ്ചായത്തിൽ അറിയിക്കണം.
ട്രാൻസ്ജെൻഡർ ഫെസ്റ്റ്
പത്തനംതിട്ട ∙ മുതൽ 23 വരെ കോഴിക്കോട് നടക്കുന്ന ‘വർണപ്പകിട്ട്’ ട്രാൻസ്ജെൻഡർ ഫെസ്റ്റ് 2025′ ൽ പങ്കെടുക്കുന്നതിന് ജില്ലാതലത്തിൽ ട്രാൻസ്ജൻഡർ വ്യക്തികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
ട്രാൻസ്ജൻഡർ ഐഡി കാർഡ് ഉള്ളവർക്ക് ജില്ലാ സാമൂഹികനീതി ഓഫിസർക്ക് നേരിട്ടോ, തപാൽ/ ഇ-മെയിൽ മുഖേനയോ അപേക്ഷ സമർപ്പിക്കാം. അവസാന തീയതി 6.
ഫോൺ: 0468 2325168. വെബ്സൈറ്റ് : sjd.kerala.gov.in
അവിട്ടം ജലോത്സവം
റാന്നി∙ അവിട്ടം ജലോത്സവത്തിനുള്ള മുന്നോടിയായുള്ള പള്ളിയോട
പ്രതിനിധികളുടെ യോഗവും സ്വാഗത സംഘം രൂപീകരണ സമ്മേളനവും ചൊവ്വാഴ്ച അങ്ങാടി പിജെടി ഹാളിൽ നടക്കും. ഉച്ചയ്ക്ക് 2ന് പള്ളിയോട
പ്രതിനിധികളുടെ യോഗം. 3.30ന് സ്വാഗത സംഘം രൂപീകരണ സമ്മേളനവും നടക്കും.
മണ്ണാറകുളഞ്ഞി – കോഴഞ്ചേരി റോഡിൽ ഗതാഗതം നിരോധിച്ചു
പത്തനംതിട്ട
∙ മണ്ണാറകുളഞ്ഞി – കോഴഞ്ചേരി റോഡിൽ പാമ്പാടിമൺ അമ്പലം മുതൽ സെന്റ് തോമസ് കോളജ് ജംക്ഷൻ വരെയുളള വൺവേ റോഡിന്റെ നവീകരണത്തിന്റെ ഭാഗമായി റോഡിലൂടെയുളള ഗതാഗതം നാളെ (4) മുതൽ ഒരു മാസത്തേക്ക് പൂർണമായി നിരോധിച്ചു. കോഴഞ്ചേരി – റാന്നി റോഡിൽ പൊയ്യാനിൽ ഹോസ്പിറ്റൽ ജംക്ഷൻ മുതൽ കോഴഞ്ചേരി സെന്റ് തോമസ് കോളജ് ജംക്ഷൻ വരെയുളള വൺവേ നിയന്ത്രണം ഒഴിവാക്കി ഇരുവശങ്ങളിലേക്കും വാഹനം കടന്നുപോകാവുന്നതരത്തിൽ ഉപയോഗിക്കണമെന്നും റോഡിന്റെ വശങ്ങളിലെ പാർക്കിങ് ഒഴിവാക്കണമെന്നും പൊതുമരാമത്ത് നിരത്ത് വിഭാഗം കോഴഞ്ചേരി അസി.എൻജിനീയർ അറിയിച്ചു.
ഫോൺ: 0468 2210091
വൈദ്യുതി മുടക്കം
∙ മല്ലപ്പള്ളി വൈദ്യുതി സെക്ഷനിലെ മുറ്റത്തുമാവ്, കുളത്തുങ്കൽകവല, നൂറോമ്മാവ് എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 8 മുതൽ 5 വരെ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]