
അപകട ഭീഷണിയായി വെള്ളക്കെട്ടും നീരൊഴുക്കും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
എഴുമറ്റൂർ ∙ റോഡിലെ വെള്ളക്കെട്ടും നീരൊഴുക്കും അപകട ഭീഷണിയാകുന്നതായി പരാതി. പുവനക്കടവ് – ചെറുകോൽപുഴ റോഡിൽ കിളിയങ്കാവ് ജംക്ഷന് സമീപത്തെ കൊടുംവളവിലാണ് അപകടഭീഷണി. റോഡ് നവീകരിക്കുമ്പോൾ ഇവിടത്തെ കലുങ്ക് പുനർനിർമിക്കാതെ ഉപേക്ഷിച്ചതാണ് നീരൊഴുക്കിനും വെള്ളക്കെട്ടിനും കാരണമെന്നാണ് നാട്ടുകാരുടെ പരാതി.ചെറിയ വാഹനങ്ങൾക്ക് റോഡരികിലേക്ക് ചേർക്കാൻ കഴിയാത്ത സ്ഥിതിയാണ്. വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ കാൽനട, ഇരുചക്രവാഹനയാത്രികരുടെ ദേഹത്തേക്ക് ജലം ചിതറിത്തെറിക്കുന്നതായും ആക്ഷേപം. മഴ ശക്തമാകുമ്പോൾ പാതയിൽ 3 അടി വരെ ജലനിരപ്പ് ഉയരുന്ന സ്ഥിതിയാണ്. റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാനും സുരക്ഷിത യാത്രയ്ക്കും നടപടി വേണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.