പത്തനംതിട്ട ∙ പൊതുജനങ്ങളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും സഹകരണമുണ്ടെങ്കിൽ സംസ്ഥാനത്തെ പൂർണമായും മാലിന്യമുക്തമാക്കാൻ കഴിയുമെന്ന് ജില്ലാതല മാലിന്യമുക്ത ശുചിത്വ പത്തനംതിട്ട
സെമിനാർ. കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് പ്രസ്ക്ലബിൽ ചേർന്ന ശുചിത്വ സെമിനാറിലാണ് നിർദേശമുയർന്നത്.
സർക്കാരും നഗരസഭകളും പഞ്ചായത്തുകളും ജനകീയ സഹകരണത്തോടെ പ്രവർത്തിച്ചതുമൂലം ജില്ലയിലെ ചില നഗരസഭകളിൽ വലിച്ചെറിയൽ സംസ്കാരത്തിനു മാറ്റം വന്നതായി സെമിനാറിൽ വിഷയം അവതരിപ്പിച്ച മാലിന്യ സംസ്കരണ സംരംഭകനായ എം. ക്രിസ്റ്റഫർ പറഞ്ഞു.
തിരുവല്ല നഗരസഭയിലും മറ്റും ദിവസന തൂത്തുവാരുന്ന റോഡിലെ അജൈവ മാലിന്യം ശരാശരി 25 കിലോ മാْത്രമാണ്. ബാക്കിയെല്ലാം സംസ്കരണ കേന്ദ്രത്തിലേക്ക് എത്തുന്നു.
ഇതിനെ സംസ്ഥാനതലത്തിൽ മാതൃകയാക്കാമെന്ന് ക്രിസ്റ്റഫർ പറഞ്ഞു. മാലിന്യം തരം തിരിക്കാനും മൂല്യവസ്തുവാക്കി മാറ്റിയെടുക്കാനും കൂടുതൽ വിസ്തൃതിയുള്ള സ്ഥലവും കൺവേയർ ബെൽറ്റ് ഉൾപ്പെടെ ആധുനിക യന്ത്രസംവിധാനങ്ങളും വേണം.
തിരുവല്ല നഗരസഭയിൽ ഈ വർഷം ജനുവരി മുതൽ സെപ്റ്റംബർ വരെ ഏകദേശം 1540 ടൺ അജൈവ മാലിന്യമാണ് ശേഖരിച്ചത്. യാതൊരു പുനഃരുപയോഗ മൂല്യവുമില്ലാത്ത ഏകദേശം 769 ടൺ റിജക്ട് മാലിന്യം കാര്യമായ ചെലവില്ലാതെ കമ്പനികൾക്കു കൈമാറി.
സിമന്റ് കമ്പനികൾക്കും മറ്റും ഇന്ധനമായി കത്തിക്കാനാണ് റിജക്ട് മാലിന്യം ഉപയോഗിക്കുക.
മാലിന്യ നിർമാർജനം സർക്കുലർ ഇക്കോണമിയുടെ ഭാഗമായി കണ്ട് പുതിയൊരു ശുചിത്വ–തൊഴിൽ സംസ്കാരം തന്നെ സൃഷ്ടിക്കുമെന്നും ശുദ്ധവായുവിന്റെയും ശുദ്ധജലത്തിന്റെയും തലസ്ഥാനമായ ജില്ലയെ മാലിന്യമുക്ത ഹരിത മാതൃകയാക്കി മാറ്റാമെന്നും സെമിനാറിൽ അഭിപ്രായമുയർന്നു. എം.
ക്രിസ്റ്റഫറിനുള്ള കെയുഡബ്ലിയുജെ– പ്രസ് ക്ലബ് പുരസ്കാരം സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ. വർഗീസ് ജോർജ് കൈമാറി.
പ്രസ് ക്ലബ് പ്രസിഡന്റ് ബിജുകുര്യൻ, സെക്രട്ടറി ജി. വിശാഖൻ, ബോബി ഏബ്രഹാം, വർഗീസ് സി.തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

