
അടൂർ ∙ ജലജീവൻ മിഷന്റെ പദ്ധതിയുടെ പൈപ്പിടാനായി പള്ളിക്കൽ പഞ്ചായത്തിലെ ഗ്രാമീണ റോഡുകൾ വെട്ടിക്കുഴിച്ചത് പൂർവസ്ഥിതിയിലാക്കാത്തതിലും എല്ലാവാർഡിലും പൈപ്പിടൽ പൂർത്തിയാക്കാത്തതിലും ടാങ്കിന്റെ പണി തുടങ്ങാത്തതിലും പ്രതിഷേധിച്ച് കോൺഗ്രസ് പഞ്ചായത്ത് അംഗങ്ങളും യൂത്ത്കോൺഗ്രസ് പ്രവർത്തകരും അടൂർ ജല അതോറിറ്റി ഓഫിസ് ഉപരോധിച്ചു. പൈപ്പിടാനായി കുഴിയെടുത്ത പഞ്ചായത്തു റോഡുകളും പിഡബ്ല്യുഡി റോഡുകളും പൂർവസ്ഥിതിയിലാക്കാത്തതിനാൽ കുഴിയിൽ വാഹനങ്ങൾ താണ് അപകടത്തിൽപ്പെടുകയാണ്. ദിനം പ്രതി ഒട്ടേറെ പേർക്കു വാഹനാപകടങ്ങളിൽ പരുക്കേൽക്കുകയും ചെയ്യുന്നു.
ഇക്കാര്യം ജല അതോറിറ്റി അധികൃതരെ ബോധ്യപ്പെടുത്തിയിട്ടും ഇതുവരെ ഒരു നടപടി ഉണ്ടാകാത്തതിൽ പ്രതിഷേധിച്ചാണ് പഞ്ചായത്ത് അംഗങ്ങളും യൂത്ത്കോൺഗ്രസ് പ്രവർത്തകരും ജല അതോറിറ്റി ഓഫിസ് ഉപരോധിച്ചത്.
പഞ്ചായത്തിലെ ജലജീവൻ മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു 15 ദിവസത്തിനകം ബന്ധപ്പെട്ട കരാറുകാർക്ക് നോട്ടിസ് നൽകി നേരിട്ട
അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയത്തിലേക്ക് വിളിച്ചു വരുത്തി ചർച്ച ചെയ്തു തീരുമാനിക്കാമെന്ന് ജല അതോറിറ്റിയുടെ ഉറപ്പിന്മേലാണ് സമരം അവസാനിച്ചത്.
പഞ്ചായത്ത് അംഗങ്ങളായ മുണ്ടപ്പള്ളി സുഭാഷ്, ജി.പ്രമോദ്, റോസമ്മ സെബാസ്റ്റ്യൻ, ദിവ്യ അനീഷ്, രഞ്ജിനി കൃഷ്ണകുമാർ, യുഡിഎഫ് നിയോജക മണ്ഡലം കൺവീനർ പഴകുളം ശിവദാസൻ, യൂത്ത്കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ജയകൃഷ്ണൻ പള്ളിക്കൽ, സംസ്ഥാന സെക്രട്ടറി അനന്തു ബാലൻ, മണ്ഡലം പ്രസിഡന്റ് ശ്രീരാജ് പള്ളിക്കൽ, കൃഷ്ണകുമാർ, അരുൺ ബി.കുറുപ്പ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സമരം നടത്തിയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]