മണ്ണാർക്കാട് ∙ സ്കൂൾ പരിസരത്ത് അപകടക്കെണിയൊരുക്കി സ്ലാബ് ഇല്ലാത്ത അഴുക്കുചാൽ. നെല്ലിപ്പുഴ ഡിഎച്ച്എസ്എസിനു സമീപത്താണ് കെണിയായി മണ്ണാർക്കാട്– അട്ടപ്പാടി റോഡിന്റെ അഴുക്കുചാൽ തുറന്നിട്ടിരിക്കുന്നത്.കഴിഞ്ഞ ദിവസം അഴുക്കു ചാലിൽ വീണു വിദ്യാർഥിക്ക് പരുക്കേറ്റിരുന്നു.
നവീകരണം നടക്കുന്ന മണ്ണാർക്കാട്– അട്ടപ്പാടി റോഡിൽ നെല്ലിപ്പുഴ ഡിഎച്ച്എസ്എസിനു സമീപമാണ് ഇരുവശത്തെയും അഴുക്കുചാൽ പൂർണമായി മൂടാതെ ഇട്ടിരിക്കുന്നത്.
നെല്ലിപ്പുഴ ഡിഎച്ച്എസ്എസ്, നജാത്ത് കോളജ്, നജാത്ത് ഇംഗ്ലിഷ് സ്കൂൾ, നജാത്ത് ദർസ്, സമീപത്തെ സ്വകാര്യ കോളജ് തുടങ്ങിയ സ്ഥാപനങ്ങളിലെ അയ്യായിരത്തിലേറെ കുട്ടികൾ വന്നു പോകുന്ന ഭാഗത്താണ് കെണിയായി സ്ലാബ് മൂടാതെ കിടക്കുന്നത്. വിദ്യാർഥികളിൽ പലരും നെല്ലിപ്പുഴ ജംക്ഷനിൽ നിന്ന് വിദ്യാലയങ്ങളിലേക്ക് നടന്നാണ് പോകുന്നത്.
അഴുക്കുചാൽ പല ഭാഗങ്ങളിലും മൂടിയിട്ടുണ്ട്. എന്നാൽ ഇവിടങ്ങളിലെല്ലാം കുറച്ചു ഭാഗം മൂടാതെ ഒഴിച്ചിട്ടതാണ് അപകടം വരുത്തുന്നത്.
സ്ലാബിനു മൂകളിലൂടെ നടക്കുന്നവരുടെ ശ്രദ്ധ അൽപമൊന്ന് തെറ്റിയാൽ ചാലിൽ വീഴുന്ന സ്ഥിതിയാണ്. മാസങ്ങൾക്ക് മുൻപ് ഈ ഭാഗത്തെ അഴുക്കുചാൽ നിർമാണം പൂർത്തിയാക്കിയത്.
എന്നാൽ പൂർണമായി സ്ലാബ് സ്ഥാപിച്ചിട്ടില്ല. അടിയന്തരമായി സ്കൂൾ പരിസരത്തെ അഴുക്കുചാൽ പൂർണമായി മൂടണമെന്ന് വിദ്യാലയ പ്രതിനിധികളും രക്ഷിതാക്കളും ആവശ്യപ്പെട്ടു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

