
കൂട്ടത്തോടെ കാട്ടാനകൾ നാട്ടിലേക്ക്; ഭീതിയൊഴിയാതെ കല്ലടിക്കോടൻ മലയോരം
കല്ലടിക്കോട്∙ കാടു കയറാൻ മടിക്കുന്ന കാട്ടാനകൾ കല്ലടിക്കോടൻ മലയോരത്തു ഭീതി പരത്തുന്നു. മൂന്നേക്കർ ജനവാസ മേഖലകളിലടക്കം കാട്ടാനകൾ തുടർച്ചയായി ഇറങ്ങുന്നുണ്ട്.
പലരും ആനയുടെ ആക്രമണത്തിൽനിന്നു ഭാഗ്യംകൊണ്ടാണു രക്ഷപ്പെടുന്നത്. തുടർച്ചയായ ദിവസങ്ങളിൽ വൻ കൃഷിനാശമാണ് ആനകൾ വരുത്തിയത്.ചുള്ളിയാംകുളം, മുണ്ടനാട് മേഖലയിൽ ഉള്ള ഒറ്റയാനാണു കൂടുതൽ നാശം വരുത്തുന്നതെന്നു നാട്ടുകാർ പറഞ്ഞു.
കഴിഞ്ഞ രാത്രി ഒറ്റയാൻ മൂന്നേക്കർ സംസാരത്തൊടിയിൽ മോഹനന്റെ വീട്ടുമുറ്റത്തുള്ള കോഴിക്കൂട് തകർത്തു. സമീപത്തുള്ള തോടിന്റെ സംരക്ഷണഭിത്തിയുടെ മണൽചാക്കുകളും ഇടപ്പറമ്പ് ഭാഗത്തു കൃഷിയിടത്തിൽ റബർ പാൽ നിറയ്ക്കുന്നതിനായി സൂക്ഷിച്ചിരുന്ന വീപ്പകളും നശിപ്പിച്ചു.
കല്ലടിക്കോട് മൂന്നേക്കറിൽ കാട്ടാന നശിപ്പിച്ച റബർ മരങ്ങൾ.
പ്രദേശത്തെ റബർ തോട്ടങ്ങളിൽ ടാപ്പിങ് ജോലിയും പ്രതിസന്ധിയിലാണ്. മൂന്നേക്കർ, മീൻവല്ലം, പാങ്ങ്, വാക്കോട്, തുടങ്ങിയ മലയോര മേഖലകളിൽ ഒരു മാസത്തിലേറെയായി കാട്ടാന കൃഷി നശിപ്പിക്കുന്നതു തുടരുന്നു.
മഴ കനത്തതോടെ കാട്ടാനകൾ കൂട്ടമായി എത്തിയാണു കൃഷി നശിപ്പിക്കുന്നത്. മൂന്നേക്കറിൽ ആർആർടിയെ സ്ഥിരമായി നിയോഗിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.
മതിയായ നഷ്ട പരിഹാരവും ഉറപ്പാക്കണം.
പ്രതിഷേധംനാളെ
കല്ലടിക്കോടൻ മലയോരത്തെ വന്യമൃഗ ശല്യത്തിനു പരിഹാരം ആവശ്യപ്പെട്ട് കേരള കോൺഗ്രസ് (എം) കരിമ്പ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ രാവിലെ 10നു മൂന്നേക്കർ ജംക്ഷനിൽ വച്ച് പ്രതിഷേധ സമരം നടത്തും.
മൂന്നേക്കർ ജനകീയ ആക്ഷൻ കമ്മിറ്റി വിപുലപ്പെടുത്തി വന്യമൃഗ ശല്യം പ്രതിരോധിക്കാൻ നീക്കമുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]