പുതുപ്പരിയാരം ∙ മുട്ടിക്കുളങ്ങര പൊലീസ് ക്യാംപിൽ നടന്ന കേരളോത്സവം ഫുട്ബോൾ ഫൈനൽ മത്സരത്തിലെ സമ്മാന വിതരണത്തെച്ചൊല്ലിയുണ്ടായ തർക്കത്തിൽ പുതുപ്പരിയാരം പഞ്ചായത്ത് പ്രസിഡന്റിനും രണ്ട് പഞ്ചായത്ത് അംഗങ്ങൾക്കും നേരെ കയ്യേറ്റം. ചില മത്സരാർഥികളും കളി കാണാൻ വന്നവരും ചേർന്നാണു തന്നെ തള്ളിയിടുകയും മർദിക്കുകയും ചെയ്തതെന്നു പഞ്ചായത്ത് പ്രസിഡന്റ് പി.ആർ.ബിന്ദു പറഞ്ഞു.
പഞ്ചായത്തംഗങ്ങളായ ഗംഗാധരൻ, അജിത എന്നിവർക്കും ആക്രമണം തടയാൻ ചെന്ന പഞ്ചായത്ത് പ്രസിഡന്റിന്റെ ഡ്രൈവർ ശശീന്ദ്രനും മർദനമേറ്റു.
കയ്യിൽ പരുക്കേറ്റ പഞ്ചായത്ത് പ്രസിഡന്റും, മർദനമേറ്റ പഞ്ചായത്ത് അംഗങ്ങളും ചികിത്സ തേടി. ഞായർ വൈകിട്ട് ആറരയോടെയാണു സംഭവം.
ഫുട്ബോൾ ഫൈനൽ മത്സരത്തിലെ വിജയികൾക്ക് സമ്മാനം ഉടൻ തന്നെ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു സ്ട്രൈക്കേഴ്സ് ക്ലബ്ബിലെ ചില മത്സരാർഥികളും സുഹൃത്തുക്കളും തർക്കമുണ്ടാക്കിയത്. കേരളോത്സവത്തിലെ എല്ലാ കലാ– കായിക മത്സരങ്ങളുടെയും സമ്മാന വിതരണം 29ന് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ വച്ച് നടത്തുമെന്ന് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ ഇവരെ നേരത്തെ അറിയിച്ചിരുന്നു.
എന്നാൽ അത് അംഗീകരിക്കാതെ ഒരുകൂട്ടം യുവാക്കൾ ചേർന്നാണു പഞ്ചായത്ത് പ്രസിഡന്റിനെയും രണ്ട് അംഗങ്ങളെയും ഡ്രൈവറെയും മർദിച്ചത്.
ക്യാംപിലുണ്ടായിരുന്ന പൊലീസുകാർ ചേർന്നാണ് ഇവരെ പിടിച്ചുമാറ്റിയത്. പ്രസിഡന്റിന്റെ പരാതിയിൽ ഹേമാംബിക നഗർ പൊലീസ് കേസെടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]