കൊപ്പം ∙ പട്ടാമ്പി താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ മണല്‍ക്കടത്തും മണ്ണുഖനനവും സജീവം. നടപടി ശക്തമാക്കി പട്ടാമ്പി താലൂക്ക് അധികൃതര്‍.
തൂതപ്പുഴയുടെ കടവുകളില്‍ രാത്രിയാണു മണല്‍ക്കടത്ത്. പരുതൂര്‍, തിരുവേഗപ്പുറ, വിളയൂര്‍, കുലുക്കല്ലൂര്‍ പഞ്ചായത്തുകളിലെ കടവുകളില്‍ മണല്ക്കടത്തുസംഘം സജീവമാണ്.
തോണിയിലും വഞ്ചിയിലൂം പോയി രാത്രി കോരുന്ന മണല്‍ പുഴയോര തോട്ടങ്ങളില്‍ ശേഖരിച്ചു വച്ചു രാത്രി മിനി ലോറികളിലാണു കടത്തുന്നത്.
ഇകുകരയും മുട്ടി പുഴയൊഴുകുമ്പോഴം മണല്‍ക്കടത്തിനു കുറവില്ല. ഇപ്പോള്‍ വെള്ളം കുറഞ്ഞതോടെ മണല്‍ക്കടത്തു സംഘങ്ങള്‍ വ്യാപകമായി പുഴയില്‍ ഇറങ്ങിയിട്ടുണ്ട്.ഭാരതപ്പുഴയിലും തൂതപ്പുഴയിലും വ്യാപകമായി മണല്ക്കടത്തുണ്ടെന്ന വിവരം ലഭിച്ചതോടെ പരിശോധന ശക്തമാക്കിയിരിക്കുകയാണ് താലൂക്ക് അധികൃതര്‍. ഇതിന്റെ ഭാഗമായി മണ്ണുഖനനത്തിനും അനധികൃതമായി പുഴമണൽ കടത്തിയതിനും താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു മിനി ലോറികളും മണ്ണുമാന്തി യന്ത്രങ്ങളും പിടിച്ചെടുത്തു.
വിളയൂർ വില്ലേജ് പരിധിയിൽ നിന്നു മണല്കടത്തിയതിനു മിനി ലോറികള്‍, പട്ടാമ്പി ഞാങ്ങാട്ടിരികടവ് ഭാഗത്തു നിന്നു പുഴ മണൽ കടത്താൻ ശ്രമിച്ച ടിപ്പര്‍ ലോറി, പരുതൂർ വില്ലേജ് പരിധിയിൽ നിന്നു പാസില്ലാതെ കരിങ്കല്ല് കയറ്റി വന്ന ടോറസ് ലോറി എന്നിവയാണു പിടിച്ചെടുത്തത്.
പെരുമുടിയൂർ ഭാഗത്തു നിന്നാണ് അനധികൃതമായി മണ്ണു ഖനനം ചെയ്തതിനു മണ്ണുമാന്തി യന്ത്രവും മിനി ലോറിയും കസ്റ്റഡിയിലെടുത്തത്. പട്ടാമ്പി താലൂക്ക് ഡപ്യൂട്ടി തഹസിൽദാർമാരായ പി.ആര്.മോഹനൻ, ആര്.എസ്.ബൈജു, താലൂക്ക്, വില്ലേജ് ഓഫിസ് ജീവനക്കാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]