മംഗലംഡാം ∙ ഓടം തോട്ടിൽ കടുവയെ കണ്ടതായി ടാപ്പിങ് തൊഴിലാളി. നന്നങ്ങാടി തച്ചേരി വെളിയിൽ ധർമരാജനാണു കടുവയെ കണ്ടത്.
ചൊവ്വാഴ്ച പുലർച്ചെ നാലരയോടെ റബർ ടാപ്പിങ് നടത്തുന്നതിനിടെ ശബ്ദം കേട്ട ഭാഗത്തേക്കു നോക്കിയപ്പോഴാണ് ടാപ്പിങ് ലൈറ്റിന്റെ വെളിച്ചത്തിൽ കടുവയെ കണ്ടത്.
ഏകദേശം 50 അടി അകലം മാത്രമാണുണ്ടായിരുന്നത്. ഭയപ്പാടോടെ മരത്തിന്റെ മറവിലേക്ക് ഒതുങ്ങിനിന്ന ധർമരാജൻ കടുവ താഴ്ഭാഗത്തേക്കു നടന്നു നീങ്ങുന്നതു കണ്ടതായി പറഞ്ഞു.
വിവരമറിയിച്ചതിനെത്തുടർന്ന് വാർഡ് മെംബർ ഷെരീഫും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.
വീണ്ടും ഉച്ചകഴിഞ്ഞ് ഇതിന്റെ മുകൾഭാഗമായ മാനളകുന്നിൽ നിന്നു കടുവയുടെ അലർച്ച കേട്ടതായി പ്രദേശവാസി പറഞ്ഞു. സമീപ പ്രദേശത്തെ സ്വകാര്യ തോട്ടം കാടുമൂടി കിടക്കുകയാണെന്നും തിങ്കളാഴ്ച വൈകിട്ട് മാനിന്റെ കരച്ചിൽ കേട്ടെന്നും ഒരു പക്ഷേ, കടുവ പിടിച്ചതാകാമെന്നും ധർമരാജൻ പറഞ്ഞു.
ഓടംതോട്, ചെമ്പകപ്പാറ, കവളുപാറ, മണ്ണെണ്ണക്കയം തുടങ്ങി പലഭാഗത്തും ടാപ്പിങ് തൊഴിലാളികൾ കടുവയെ കണ്ടതായും അലർച്ച കേട്ടതായും പറയുന്നുണ്ട്.
കൂടാതെ പുലിയെയും പല ഭാഗത്തായി കാണുന്നതായും നാട്ടുകാർ പറയുന്നു. കടുവയെ കണ്ട
സിവിഎംകുന്ന് പ്രദേശത്ത് ഇന്നലെ പുലിയുടെ കാൽപാടുകൾ കണ്ടെത്തി. ഇവിടെ സ്ഥാപിച്ചിട്ടുള്ള ക്യാമറകൾ ഒരാഴ്ചയിലധികമായി പ്രവർത്തിക്കുന്നില്ലെന്നും നാട്ടുകാർ പറയുന്നുണ്ട്. വന്യമൃഗങ്ങളെ മറ്റു ഭാഗങ്ങളിൽ നിന്നു വനം വകുപ്പ് മനഃപൂർവം കൊണ്ടു വിടുന്നതാണോ എന്ന സംശയവും നാട്ടുകാർക്കിടയിലുണ്ട്.
കടുവയും പുലിയുമായി ജനങ്ങൾക്കു പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും ഉടൻ കൂടുകൾ സ്ഥാപിച്ചു വന്യമൃഗഭീതി അകറ്റാനുള്ള നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. കടുവ ഭീഷണി തുടരുന്ന സാഹചര്യത്തിൽ മേഖലയിൽ കൂട് സ്ഥാപിക്കാനുള്ള പ്രാരംഭ നടപടികൾ തുടങ്ങിയതായി വനം വകുപ്പ് അധികൃതർ അറിയിച്ചു.
ഇതിനായി ജനപ്രതിനിധികൾ ഉൾപ്പെടെയുള്ള കമ്മിറ്റി രൂപീകരിച്ചു നടപടികൾ വേഗത്തിലാക്കുമെന്നും മേഖലയിൽ രാത്രി നിരീക്ഷണമടക്കമുള്ള പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

