പാലക്കാട് ∙ ഒന്നാംവിള കൊയ്ത്ത് അവസാനിക്കാറായിട്ടും നെല്ലു സംഭരണം ആരംഭിക്കാത്ത സർക്കാർ, സപ്ലൈകോ നിലപാടുകൾക്കെതിരെ ചേറിൽ ചവിട്ടി പ്രതീകാത്മക സമരവുമായി കൃഷിക്കാർ. കുഴൽമന്ദം ബ്ലോക്ക് പാടശേഖര സമിതി കോഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ രാവിലെ 10നു കുഴൽമന്ദം കുളവൻമുക്ക് പാടത്താണു കർഷകരെ അണിനിരത്തിയുള്ള സമരം. കർഷകർ ചേറിലിറങ്ങി പണിയെടുക്കുന്നതുകൊണ്ടാണു നാടിന് അന്നം ലഭിക്കുന്നതെന്ന വസ്തുത സർക്കാരും ജനപ്രതിനിധികളും മറന്നു പോകുകയാണെന്നും ഇതുവരെ നെല്ലെടുപ്പ് ആരംഭിക്കാത്ത സർക്കാർ നടപടി കർഷകദ്രോഹമെന്നും കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.
സർക്കാരിന്റെ കർഷകവിരുദ്ധ നിലപാടിനെതിരെയാണ് ചേറിലിറങ്ങിത്തന്നെ പ്രതിഷേധിക്കുന്നതെന്നു കമ്മിറ്റി ചെയർമാൻ കെ.എ.വേണുഗോപാൽ, വൈസ് ചെയർമാൻമാരായ ഐ.സി.ബോസ്, പി.ആർ.കരുണാകരൻ, ജനറൽ കൺവീനർ എം.സി.മുരളീധരൻ, കോഓർഡിനേറ്റർ കെ.സി.അശോകൻ എന്നിവർ അറിയിച്ചു.
കഴിഞ്ഞ രണ്ടാംവിളയുടെ സംഭരണ വില നൽകാതെ കേന്ദ്രത്തെ കുറ്റം പറഞ്ഞ് 6 മാസത്തോളം വൈകിപ്പിച്ച് കർഷകരെ ദ്രോഹിച്ച സർക്കാർ ഇത്തവണ മില്ലുകളെ പഴിചാരിയാണു സംഭരണം വൈകിപ്പിക്കുന്നതെന്നും യോഗം കുറ്റപ്പെടുത്തി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

