ചിറ്റൂർ ∙ തിരഞ്ഞെടുപ്പു കൺവൻഷൻ നടക്കുന്ന ഹാളിനകത്തു സ്ഥാനാർഥിയെയും കാത്ത് ഒരു മധ്യവയസ്ക. അന്തിയുറങ്ങാൻ സ്വന്തമായൊരു വീടെന്ന സ്വപനസാക്ഷാത്കാരത്തിനു കൂടെ നിന്ന ‘വക്കീൽ സാറിനെ’ കാണാനാണ് കുറിഞ്ചിറ വീട്ടിൽ നളിനിയെത്തിയത്.
ഇന്നലെ തത്തമംഗലം മേട്ടുപ്പാളയത്തെ എൽഡിഎഫ് കൺവൻഷൻ വേദിയിൽ വി.മുരുകദാസ് എത്തിയപ്പോൾ നളിനിയുടെ കണ്ണുകളിൽ സന്തോഷത്തിന്റെ തിളക്കം. ചിറ്റൂർ-തത്തമംഗലം നഗരസഭയിൽ വീടിനായി അപേക്ഷ നൽകി കാര്യങ്ങൾ എല്ലാം ഏറെക്കുറെ അനുകൂലമായെങ്കിലും അസുഖവും മറ്റും കാരണം നളിനിക്കു തുടർനടപടികൾ പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല.
തുടർന്നു നേരിടേണ്ടിവന്ന തടസ്സങ്ങൾ കാരണം നിസ്സഹായാവസ്ഥയിലായ നളിനി കെ.കൃഷ്ണൻകുട്ടിയെയും അദ്ദേഹം വഴി അന്നു ജില്ലാ പഞ്ചായത്ത് പ്രതിനിധിയായിരുന്ന മുരുകദാസിനെയും ബന്ധപ്പെടുകയായിരുന്നു.
തുടർന്നുള്ള ഇടപെടലിലൂടെ തടസ്സങ്ങൾ നീങ്ങുകയും 3 വർഷം മുൻപു നളിനിയുടെ വീടുപണി പൂർത്തിയാക്കുകയും ചെയ്തു. കൺവൻഷൻ ഐഎസ്ജെഡി ജില്ലാ പ്രസിഡന്റ് കെ.ആർ.ഗോപിനാഥ് ഉദ്ഘാടനം ചെയ്തു.
ആർ.സുന്ദരൻ അധ്യക്ഷനായി. സിപിഎം ഏരിയ കമ്മിറ്റി സെക്രട്ടറി ആർ.ശിവപ്രകാശ്, എ.ശശിധരൻ, വി.സ്വാമിനാഥൻ എന്നിവർ പ്രസംഗിച്ചു.
ഇന്നലെ എരുത്തേമ്പതി, കൊഴിഞ്ഞാമ്പാറ എന്നിവിടങ്ങളിൽ പര്യടനം നടത്തിയ സ്ഥാനാർഥി തത്തമംഗലം, വടകരപ്പതി, എരുത്തേമ്പതി, പെരുവെമ്പ് എന്നിവിടങ്ങളിലെ കൺവൻഷനിലും പങ്കെടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

