ചിറ്റൂർ ∙ പട്ടഞ്ചേരി പഞ്ചായത്ത് അംഗവും ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ നേതാവുമായ നന്ദിയോട് പാറക്കാട്ടു ചള്ള ചേരിങ്കൽ വീട്ടിൽ സുഷമ മോഹൻ ദാസ് (55 ) അന്തരിച്ചു. എറണാകുളത്ത് സ്വകാര്യ ആശൂപത്രിയിൽ വച്ചായിരുന്നു അന്ത്യം.
അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. 2010 – 15 ൽ ഉപാധ്യക്ഷയും 2020- 25ലും ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും 9–ാം വാർഡ് പാറക്കാട്ടു ചള്ളയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
അസുഖത്തെ തുടർന്ന് ചികിത്സയിലായതിനാൽ ജനുവരി 13 ന് എറണാകുളത്ത് ആശുപത്രിയിൽ വച്ചാണ് സത്യപ്രതിജ്ഞ ചെയ്തത്. മഹിളാ ജനതാദൾ പട്ടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റാണ്.
ഭർത്താവ്: മോഹൻദാസ്. മക്കൾ: കാവ്യ, ജിതിൻ.
സഹോദരങ്ങൾ: മുരളീധരൻ, ദേവദാസ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

