ഗെസ്റ്റ് അധ്യാപക ഒഴിവ്
അഗളി ∙ ഐഎച്ച്ആർഡി കോളജിൽ ഗണിതത്തിൽ ഗെസ്റ്റ് അധ്യാപക ഒഴിവുണ്ട്. ഗണിതത്തിൽ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത.
നെറ്റ്/പിഎച്ച്ഡി ഉള്ളവർക്ക് മുൻഗണന. കൂടിക്കാഴ്ച 24 ന് രാവിലെ 10 ന്.
ഫോൺ: 9447150851
അധ്യാപക ഒഴിവ്
കൊല്ലങ്കോട് ∙ യോഗിനിമാതാ ഗേൾസ് ഹൈസ്കൂളിലെ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം, ഫിസിക്കൽ സയൻസ്, ഫിസിക്കൽ എജ്യുക്കേഷൻ എന്നീ വിഷയങ്ങളിൽ ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാർഥികൾക്കുള്ള കൂടിക്കാഴ്ച 24നു രാവിലെ 10നു പാലക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫിസിൽ നടക്കും.
ഫോൺ: 9567488526
അക്ഷയശ്രീ കർഷക പുരസ്കാരത്തിന് അപേക്ഷിക്കാം
പാലക്കാട് ∙ ജൈവ കർഷകർക്കുള്ള ബെംഗളൂരു സരോജിനി – ദാമോദരൻ ഫൗണ്ടേഷൻ അക്ഷയശ്രീ പുരസ്കാരങ്ങൾക്ക് അപേക്ഷിക്കാം.സംസ്ഥാനത്തെ മികച്ച ജൈവകർഷക പുരസ്കാരം (രണ്ടു ലക്ഷം രൂപ), ജില്ലയിലെ മികച്ച ജൈവകർഷക പുരസ്കാരം (50,000 രൂപ വീതം 14 പേർക്ക്), മട്ടുപ്പാവ്, സ്കൂൾ, കോളജ്, വെറ്ററൻസ്, ഔഷധസസ്യങ്ങൾ എന്നീ മേഖലകൾക്കുള്ള പുരസ്കാരം (10,000 രൂപ വീതം 33 പേർക്ക്) എന്നിവയ്ക്കാണ് അപേക്ഷിക്കേണ്ടത്. മൂന്നു വർഷമായി ജൈവകൃഷി ചെയ്യുന്നവർക്കാണ് അവസരം.
നവംബർ 30നു മുൻപായി അപേക്ഷിക്കണം. വിലാസം: കെ.വി.ദയാൽ, അവാർഡ് കമ്മിറ്റി കൺവീനർ, ശ്രീകോവിൽ, മുഹമ്മ പി.ഒ., ആലപ്പുഴ – 688525. ഫോൺ: 9447152460.
മലമ്പുഴ ഡാം ടോപ്പ് സന്ദർശിക്കാം
മലമ്പുഴ ∙ ഡാം ടോപ്പ് സന്ദർശകർക്കായി തുറന്നുകൊടുക്കുന്നു.
ദിവസവും രാവിലെ 10 മുതൽ വൈകിട്ട് ആറു വരെയാണു സന്ദർശന സമയം. വൈകിട്ട് അഞ്ചു വരെ ടിക്കറ്റ് അനുവദിക്കുമെന്നു മലമ്പുഴ ഡാം സെക്ഷൻ അസി.
എൻജിനീയർ അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

