സിനിമാ മേഖലയോട് താൽപര്യമുള്ള കോളജ് വിദ്യാർഥികൾക്കായി മലയാള മനോരമ ഹോർത്തൂസ് പാലക്കാട് അഹല്യയുടെ സഹകരണത്തോടെ ശിൽപശാല സംഘടിപ്പിക്കുന്നു. പാലക്കാട് അഹല്യ ക്യാംപസിൽ ഈ മാസം 24ന് രാവിലെ 10.30 മുതലാണ് മലയാളത്തിലെ ശ്രദ്ധേയരായ തിരക്കഥാകൃത്തുക്കളും സംവിധായകരുമായി സംവദിക്കാനും സിനിമയുടെ കാണാപ്പുറങ്ങൾ അറിയാനും അവസരം. ‘കഥ, തിരക്കഥ, സംഭാഷണം, സംവിധാനം’ ശിൽപശാലയിൽ പ്രശസ്ത എഴുത്തുകാരും ഹിറ്റ് സിനിമകളുടെ തിരക്കഥാകൃത്തുക്കളുമായ ബിപിൻ ചന്ദ്രൻ, ജി.ആർ.ഇന്ദുഗോപൻ, അബിൻ ജോസഫ്, സംവിധായകൻ ജോഫിൻ ടി. ചാക്കോ എന്നിവർ സെഷനുകൾ നയിക്കും.
ബിപിൻ ചന്ദ്രൻ
‘ഡാഡി കൂൾ’ എന്ന ചിത്രത്തിനു സംഭാഷണം ഒരുക്കി സിനിമയിൽ അരങ്ങേറ്റം കുറിച്ച ബിപിൻ ചന്ദ്രൻ ‘ബെസ്റ്റ് ആക്ടർ’, ‘1983’, ‘കെയർ ഓഫ് സൈറാ ബാനു’ എന്നിവയ്ക്കും തിരക്കഥയെഴുതി.
‘പാവാട’ എന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ബിപിന്റേതാണ്. ‘സംസാരം ആരോഗ്യത്തിനു ഹാനികരം’, ‘കിങ് ലയർ’ എന്നിവയുടെ സംഭാഷണം എഴുതുകയും അതിൽ അഭിനയിക്കുകയും ചെയ്തു.
സിനിമയെക്കുറിച്ചുള്ള മികച്ച ലേഖനത്തിന് സംസ്ഥാന സർക്കാർ പുരസ്കാരവും നേടിയിട്ടുണ്ട്. ശ്രദ്ധേയമായ കൃതികൾ: കപ്പിത്താന്റെ ഭാര്യ, ഇരട്ടച്ചങ്ക്, ചന്ദ്രഹാസം, മമ്മൂട്ടി: കാഴ്ചയും വായനയും, കോമാളി മേൽക്കൈ നേടുന്ന കാലം, മാടമ്പള്ളിയിലെ മനോരോഗി, ഓർമയുണ്ടോ ഈ മുഖം, ചിത്രജീവിതങ്ങൾ, മഹാനടൻ, അർമാദചന്ദ്രൻ.
ജി.ആർ.ഇന്ദുഗോപൻ
‘പൊന്മാൻ’, ‘കാപ്പ’, ‘ക്രിസ്റ്റി’, ‘വൂൾഫ്’, ‘ചിതറിയവർ’, റിലീസിനൊരുങ്ങുന്ന ‘വിലായത്ത് ബുദ്ധ’ തുടങ്ങിയ സിനിമകൾക്കു തിരക്കഥയും ‘ഒരു തെക്കൻ തല്ലുകേസ്’ എന്ന സിനിമയ്ക്കു കഥയും ഒരുക്കിയ ജി.ആർ.ഇന്ദുഗോപൻ ‘ഒറ്റക്കയ്യൻ’ എന്ന സിനിമയുടെ സംവിധായകനും ഒട്ടേറെ നോവലുകളുടെയും ചെറുകഥകളുടെയും രചയിതാവുമാണ്. ശ്രദ്ധേയമായ കൃതികൾ: അജയന്റെ അമ്മയെ കൊന്നതാര്?, ഇരുട്ടു പത്രാധിപർ, കൊല്ലപ്പാട്ടി ദയ, അമ്മിണിപ്പിള്ള വെട്ടുകേസ്, നാലഞ്ചു ചെറുപ്പക്കാർ, മണൽജീവികൾ, വിലായത്ത് ബുദ്ധ, ഡിറ്റക്റ്റീവ് പ്രഭാകരൻ, ആനോ, മൈനസ് 196 ഡിഗ്രി സെൽഷ്യസ്, ഡച്ച് ബംഗ്ലാവിലെ പ്രേതരഹസ്യം, മുതലലായനി, വാട്ടർ ബോഡി: വെള്ളം കൊണ്ടുള്ള ആത്മകഥ, രക്തനിറമുള്ള ഓറഞ്ച്, രാത്രിയിലൊരു സൈക്കിൾവാല, ഒറ്റക്കാലുള്ള പ്രേതം.
‘ആനോ’ മികച്ച നോവലിനുള്ള ഇക്കൊല്ലത്തെ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടി.
അബിൻ ജോസഫ്
പുതുതലമുറ കഥാകൃത്തുക്കൾക്കിടയിൽ ശ്രദ്ധേയനായ അബിൻ ജോസഫ്, സമീപകാലത്ത് ഹിറ്റായ ‘നരിവേട്ട’ എന്ന സിനിമയുടെ തിരക്കഥാകൃത്താണ്. കേന്ദ്ര, കേരള സാഹിത്യ അക്കാദമികളുടേതുൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
കല്യാശ്ശേരി തീസിസ് ആണ് പ്രധാന കൃതി. സഹയാത്രിക, പ്രതിനായകൻ, അരിവാൾ ചുറ്റിക നക്ഷത്രം തുടങ്ങിയവയാണ് മറ്റു കൃതികൾ.
ജോഫിൻ ടി.
ചാക്കോ
മമ്മൂട്ടി നായകനായി 2021ൽ പുറത്തിറങ്ങിയ ‘ദ് പ്രീസ്റ്റ്’, ആസിഫ് അലി നായകനായി ഇക്കൊല്ലം പുറത്തിറങ്ങിയ രേഖാചിത്രം എന്നീ ഹിറ്റ് സിനിമകളുടെ സംവിധായകനാണ് പാലക്കാട് മുണ്ടൂർ സ്വദേശിയായ ജോഫിൻ ടി. ചാക്കോ.
സിനിമാ പഠനം – ഫിലിം മേക്കിങ്ങിൽ ബിരുദാനന്തര ബിരുദമുള്ള ജോഫിൻ ‘ബൈസിക്കിൾ തീവ്സ്’ എന്ന ചിത്രത്തിന്റെ സഹസംവിധായകനുമായിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

