പൊള്ളാച്ചി ∙ ആനമല കുപ്പുച്ചിപുത്തൂർ പാറപ്പതി ഗ്രാമത്തിൽ ആഴ്ചകളായി ഗ്രാമവാസികളെ ഭീതിയിലാക്കിയ പുലി വനം വകുപ്പിന്റെ കൂട്ടിൽ കുടുങ്ങി. വനം വകുപ്പ് പ്രദേശത്ത് സ്ഥാപിച്ച ക്യാമറയിൽ ഏതാനും മണിക്കൂറിനുള്ളിൽ മറ്റൊരു പുലിയെ കൂടി കണ്ടെത്തിയതറിഞ്ഞ് നാട്ടുകാർ വീണ്ടും ആശങ്കയിലായി.
കുറച്ചു ദിവസങ്ങളായി പ്രദേശത്തെ നായ്ക്കളെയും ആടുകളെയും പശുക്കളെയും പുലി ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു.
പുലിയുടെ കാൽപാടുകൾ ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് നാട്ടുകാർ വനം വകുപ്പിനെ വിവരമറിയിച്ചത്. തുടർന്ന് പുലിയുടെ കാൽപാടുകൾ കൂടുതലുള്ള സ്ഥലത്ത് കൂട് സ്ഥാപിക്കാൻ വനം വകുപ്പ് തീരുമാനിക്കുകയായിരുന്നു.
. ഇതിനിടെ സത്യമൂർത്തി എന്ന കർഷകന്റെ തോട്ടത്തിൽ വളർത്തിയിരുന്ന ആടിനെ പുലി ആക്രമിച്ച് കൊലപ്പെടുത്തിയതോടെ ആളുകൾ ഭീതി കൊണ്ട് പുറത്തിറങ്ങാതായി.
ആടിനെ കൊന്ന അതേ സ്ഥലത്ത് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്.
മറ്റൊരു പുലി കൂടി പ്രദേശത്ത് ചുറ്റി തിരിയുന്നത് കണ്ടെത്തിയതോടെ ഇതിനെ പിടികൂടാനുള്ള ശ്രമത്തിലാണ് വനം വകുപ്പ്. പിടികൂടിയ പുലിയെ വെറ്ററിനറി ഡോക്ടർമാരുടെ നേതൃത്വത്തിൽ പരിശോധനയ്ക്ക് ശേഷം ഉലാന്തി വനത്തിൽ വിടാൻ വനം വകുപ്പ് നടപടി ആരംഭിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

