വാളയാർ ∙ എക്സൈസ് ചെക്പോസ്റ്റിൽ ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിൽ നിന്നു കടന്നുകളഞ്ഞ കഞ്ചാവു കടത്തു കേസ് പ്രതി ഒഡീഷയിലേക്ക് കടന്നെന്നു സംശയം. സുഹൃത്തിനെ കേന്ദ്രീകരിച്ചും അന്വേഷണം.
കന്ദമൽ പട്ടമഹ ഗുഹിക സ്വദേശി അശാന്ത് മാലിക് തിരികെ ഒഡീഷയിലേക്ക് ട്രെയിൻ മാർഗം കടന്നതായി സംശയിക്കുന്നതായി എക്സൈസ് സംഘം പറഞ്ഞു.
എക്സൈസും പൊലീസും കോയമ്പത്തൂരിലും റെയിൽവേ പൊലീസിന്റെ സഹായത്തോടെ ട്രെയിനുകളിലും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. ഇതോടെയാണ് സ്വന്തം നാട്ടിലേക്ക് കടന്നതായുള്ള നിഗമനത്തിൽ അന്വേഷണ സംഘമെത്തിയത്.
ഇയാൾ കഞ്ചാവ് പാലക്കാട്ടേക്കാണ് എത്തിച്ചത്. പിടിയിലായ സമയത്ത് നൽകിയ സുഹൃത്തിന്റെ ഫോൺ നമ്പർ കേന്ദ്രീകരിച്ച് പ്രതിയെ കണ്ടെത്താനുള്ള ശ്രമം എക്സൈസ് തുടങ്ങിയിട്ടുണ്ട്.
വാളയാർ പൊലീസും കോയമ്പത്തൂർ ചാവടി പൊലീസും ചേർന്നാണ് കേസ് അന്വേഷിക്കുന്നത്.
ഈ കഴിഞ്ഞ തിങ്കളാഴ്ച രാത്രിയിലാണ് പ്രതി 4.655 കിലോഗ്രാം കഞ്ചാവുമായി അശാന്ത് മാലികിനെ എക്സൈസ് പിടികൂടിയത്.
ചൊവ്വാഴ്ച പുലർച്ചെ മൂന്നരയോടെ ശുചിമുറിയിലേക്കു പോകുമ്പോൾ എക്സൈസ് ഉദ്യോഗസ്ഥരെ തള്ളിയിട്ട് വാളയാർ വനമേഖലയിലേക്കു രക്ഷപ്പെട്ടു. പിന്നീട് ഡാമിൽ ചാടി തമിഴ്നാട് ഭാഗത്തേക്കു നീന്തിക്കയറി കടന്നുകളയുകയായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

