താമരശ്ശേരി∙ വെടിവച്ച കാട്ടുപന്നിയുടെ ഇറച്ചിയും നാടൻ തോക്കുമായി ഒരാൾ വനം വകുപ്പിന്റെ പിടിയിൽ. കാക്കൂർ കുറിഞ്ഞോറമലയിൽ കെ.എം.രാജൻ (59) ആണു പിടിയിലായത്.
പ്രതിയുടെ വീടിന്റെ അടുക്കളയുടെ പിൻഭാഗത്തുനിന്ന് നായാട്ടിന് ഉപയോഗിച്ച നാടൻ തോക്ക്, 3 കിലോ വേവിച്ച ഇറച്ചി, 2 കിലോ ഇറച്ചി എന്നിവയും കണ്ടെടുത്തു. തോക്ക് ചാക്കിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു.
രണ്ട് കത്തി, ഒരു ടോർച്ച്, ഇറച്ചി തൂക്കുന്നതിനുള്ള ഇലക്ട്രിക് ത്രാസ് എന്നിവയും പിടികൂടി.
താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫിസർ പ്രേം ഷമീർ, റേഞ്ച് ഓഫിസർ ഗ്രേഡ് കെ.ഷാജീവ് എന്നിവർക്കു രഹസ്യം വിവരം കിട്ടിയതിനെ തുടർന്ന പുതുപ്പാടി സെക്ഷൻ ഫോറസ്റ്റ് ഓഫിസർ പി.ടി.ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
റെയ്ഡ് ഭയന്ന് ഇറച്ചിയും തോക്കും മറ്റും വീടിന് പിന്നിൽ മീൻ വളർത്തുന്ന ടാങ്കിനു സമീപം ഒളിപ്പിക്കുകയായിരുന്നു. പ്രതി സ്ഥിരമായി നായാട്ട് നടത്തി ഇറച്ചി വൽപന നടത്തുന്നതായി വനം വകുപ്പ് അധികൃതർ പറഞ്ഞു.
ബിപിഒമരായ എം.ടി.സുധീഷ്, കെ.അൻവർ, കെ.ആതിര, വാച്ചർമാരായ ലെജുമോൻ, രവി, കരിം, ഡ്രൈവർ ശിവാനന്ദൻ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ മജിസ്ട്രേട്ട് റിമാൻഡ് ചെയ്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

