പാലക്കാട് ∙ പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള പാലക്കാട് ഗവ. മെഡിക്കൽ കോളജിനെ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനു കൈമാറുന്നതിനായി പ്രാഥമിക ചർച്ചകൾ ആരംഭിച്ചു.
പട്ടികജാതി വിദ്യാർഥികൾക്കുള്ള 72% സംവരണം നിയമപരിരക്ഷയോടെ നിലനിർത്തുന്ന തരത്തിൽ കൈമാറ്റം നടത്താനാണ് ആലോചിക്കുന്നത്. പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള രാജ്യത്തെ ഏക മെഡിക്കൽ കോളജാണ് പാലക്കാട്ടേത്. മെഡിക്കൽ കോളജിനു കെട്ടിടം നിർമിക്കാനും ഉപകരണങ്ങളും മരുന്നുകളും വാങ്ങാനും ജീവനക്കാരുടെ ശമ്പളം ഉൾപ്പെടെയുള്ള ചെലവുകൾക്കും പട്ടികജാതി വികസന വകുപ്പിന്റെ പ്ലാൻ ഫണ്ടാണ് വിനിയോഗിക്കുന്നത്.
ഇതുവരെ 900 കോടിയോളം രൂപ ചെലവാക്കി.
വകുപ്പിനു ലഭിക്കുന്ന ഫണ്ടിൽ നിന്ന് ഓരോ വർഷവും കോളജിനായി വലിയ തുക നീക്കിവയ്ക്കുന്നതിനാൽ മറ്റു പദ്ധതികളെ ബാധിക്കുന്നതായി പരാതിയുണ്ട്. എംബിബിഎസ് കോഴ്സ് ആരോഗ്യ സർവകലാശാലയ്ക്കു കീഴിലാണെങ്കിലും ഭരണപരമായി മറ്റു മെഡിക്കൽ കോളജുകളുമായി ബന്ധമില്ല. പട്ടികജാതി വികസന വകുപ്പിനു കീഴിൽ മുഖ്യമന്ത്രി അധ്യക്ഷനായി രൂപീകരിച്ച ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് മെഡിക്കൽ സയൻസസ് (ഐഐഎംഎസ്) എന്ന സൊസൈറ്റിക്കു കീഴിലാണു മെഡിക്കൽ കോളജ്.
സൊസൈറ്റിക്കു കീഴിലായതിനാൽ പിഎസ്സി വഴി നിയമനം നടത്താൻ സാങ്കേതികപ്രശ്നങ്ങളുണ്ട്.
കരാർ നിയമനമായതിനാൽ ഡോക്ടർമാർ പോലും വരാൻ മടിക്കുന്നു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലേക്കു മാറ്റുമ്പോൾ വിദ്യാർഥി സംവരണത്തിൽ കുറവുണ്ടാകരുതെന്നു പട്ടികജാതി വികസന വകുപ്പിനു നിർബന്ധമുണ്ട്. കോളജ് പട്ടികജാതി വികസന വകുപ്പിനു കീഴിൽ തന്നെ നിലനിർത്തുകയും ചെലവുകൾക്കു പൊതുവിഭാഗം ഫണ്ടിൽ നിന്നു പണം അനുവദിക്കുകയും ചെയ്യണമെന്ന നിർദേശവും സർക്കാർ പരിഗണിക്കുന്നുണ്ട്.
ജില്ലാ ആശുപത്രി: കാർഡിയോളജി വിഭാഗത്തിൽ വീണ്ടും ഡോക്ടർ ക്ഷാമം; ചികിത്സയെ ബാധിക്കും, ശാശ്വതപരിഹാരം അകലെ
പാലക്കാട് ∙ ജില്ലാ ആശുപത്രി കാർഡിയോളജി വിഭാഗത്തിൽ വീണ്ടും ഡോക്ടർ ക്ഷാമം. ഒപ്പം ചികിത്സാ പ്രതിസന്ധിയും.
ഇവിടെ മുഴുവൻ സമയം ഉണ്ടായിരുന്ന ഡോക്ടർക്ക് ഗവ.മെഡിക്കൽ കോളജ് സർവീസിൽ നിയമനം ലഭിച്ചു. ആരോഗ്യവകുപ്പിൽ അസിസ്റ്റന്റ് സർജൻ തസ്തികയിലുള്ള ഈ കാർഡിയോളജിസ്റ്റിന്റെ സേവനം ലഭ്യമാക്കിയാണു ജില്ലാ ആശുപത്രിയിലെ കാത്ത് ലാബ് പ്രവർത്തിപ്പിച്ചിരുന്നത്. ഇദ്ദേഹം അടുത്ത വസം തന്നെ ജില്ലാ ആശുപത്രി വിടും.
ഇവിടത്തെ ഡോക്ടർ ക്ഷാമം പരിഹരിക്കാനായി എറണാകുളത്തു നിന്ന് ആഴ്ചയിൽ 3 ദിവസം മാത്രം പാലക്കാട്ടേക്കു നിയോഗിക്കുന്ന ഒരു കാർഡിയോളജിസ്റ്റ് മാത്രമാണ് ഇനി കാത്ത് ലാബിൽ ഉണ്ടാകുക. തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിലാണ് ഇദ്ദേഹം ജില്ലാ ആശുപത്രിയിലെത്തുന്നത്. തിങ്കൾ, വ്യാഴം ദിവസങ്ങളിലാണ് ആശുപത്രിയിൽ കാർഡിയോളജി ഒപിയുള്ളത്.
ഒരു ഡോക്ടർ മാത്രമുള്ള സാഹചര്യത്തിൽ ഇനി തിങ്കളാഴ്ച മാത്രമേ ഒപി പ്രവർത്തിപ്പിക്കാനാകൂ.
2 ദിവസത്തെ ഒപിയിൽ 120 വീതം രോഗികളെയാണു പരിശോധിക്കുക. ബാക്കി ദിവസങ്ങളിലാണ് കാത്ത് ലാബിൽ ശസ്ത്രക്രിയയും മറ്റും നടത്തുക.
ഏതു സമയത്തും അടിയന്തര ശസ്ത്രക്രിയയും നടത്തേണ്ടതുണ്ട്. പുതിയ ഡോക്ടർ എത്തിയില്ലെങ്കിൽ ശസ്ത്രക്രിയകൾ അടക്കം മാറ്റിവയ്ക്കേണ്ട
സാഹചര്യം ഉണ്ടാകും.
ആശുപത്രി കാർഡിയോളജി വിഭാഗത്തിൽ കൺസൽറ്റന്റ്, ചീഫ് കൺസൽറ്റന്റ് തസ്തികകളാണ് ഉണ്ടായിരുന്നത്. ഇതിൽ ചീഫ് കൺസൽറ്റന്റ് തസ്തിക ഒരു ഡോക്ടറുടെ സൗകര്യാർഥം ആരോഗ്യവകുപ്പ് ഇവിടെ നിന്നു മാറ്റിയിരുന്നു.
പിന്നീട് കാർഡിയോളജിസ്റ്റ് കൂടിയായ അസിസ്റ്റന്റ് സർജന്റെ സേവനം ഉപയോഗപ്പെടുത്തിയാണ് കാത്ത് ലാബ് പ്രവർത്തിപ്പിച്ചിരുന്നത്. ഇദ്ദേഹം അധികസമയം സേവനം ചെയ്താണു ചികിത്സാ തടസ്സം ഇല്ലാതെ കാത്ത് ലാബിന്റെ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോയിരുന്നത്. ഇദ്ദേഹം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലേക്കു മാറിയതോടെയാണ് ഇപ്പോഴത്തെ പ്രതിസന്ധി.
ഉള്ള ഡോക്ടറെ പൂർണമായും പാലക്കാട്ടേക്ക് നിയോഗിക്കണം
ജില്ലാ ആശുപത്രി കാർഡിയോളജി വിഭാഗത്തിലെ പ്രതിസന്ധി പരിഹരിക്കാൻ നിലവിലുള്ള കാർഡിയോളജിസ്റ്റിന്റെ സേവനം പൂർണമായും പാലക്കാട്ടേക്കു ലഭ്യമാക്കണമെന്ന് ആവശ്യം.
എറണാകുളം ജില്ലാ ജനറൽ ആശുപത്രിയിൽ നിന്നാണ് ഇദ്ദേഹത്തെ ആഴ്ചയിൽ 3 ദിവസം പാലക്കാട്ടേക്കു നിയോഗിച്ചിട്ടുള്ളത്. ബാക്കി 3 ദിവസത്തെ ചികിത്സ പ്രതിസന്ധിയിലാണ്. ഒപ്പം ഈ ദിവസങ്ങളിലെ അടിയന്തര ശസ്ത്രക്രിയ ഉൾപ്പെടെ തടസ്സപ്പെടും. ഈ സാഹചര്യത്തിൽ പുതിയ ഡോക്ടർ എത്തുന്നതുവരെ നിലവിലെ കാർഡിയോളജിസ്റ്റിനെ 6 ദിവസവും പാലക്കാട്ടു തന്നെ നിലനിർത്തണമെന്നാണ് ആവശ്യം.
കാർഡിയോളജിസ്റ്റ് നിയമനം: അപേക്ഷ ക്ഷണിച്ചു
ജില്ലാ ആശുപത്രിയിലെ പ്രതിസന്ധി പരിഹരിക്കാൻ കാർഡിയോളജിസ്റ്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
67 ആണു പ്രായപരിധി. ദേശീയ ആരോഗ്യദൗത്യം വഴിയാണു നിയമനം.
24നു വൈകിട്ട് 5നു മുൻപ് അപേക്ഷിക്കണം. www.arogyakeralam.gov.in വഴി ഓൺലൈനായും അപേക്ഷിക്കാം.
ഫോൺ: 0491 2504695. പാലക്കാട് ∙ പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള പാലക്കാട് ഗവ.
മെഡിക്കൽ കോളജിനെ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനു കൈമാറുന്നതിനായി പ്രാഥമിക ചർച്ചകൾ ആരംഭിച്ചു. പട്ടികജാതി വിദ്യാർഥികൾക്കുള്ള 72% സംവരണം നിയമപരിരക്ഷയോടെ നിലനിർത്തുന്ന തരത്തിൽ കൈമാറ്റം നടത്താനാണ് ആലോചിക്കുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

