പുതുശ്ശേരി ∙ കഞ്ചിക്കോടിനെ വിറപ്പിച്ചു വീണ്ടും കാട്ടാനക്കൂട്ടം. വിവിധ പ്രദേശങ്ങളിലായി വ്യാപക കൃഷിനാശം.
പത്തേക്കറോളം നെൽക്കൃഷി ചവിട്ടി നശിപ്പിച്ചു. ഇന്നലെ ചെല്ലങ്കാവ് മേഖലയിലാണ് 8 അംഗ കാട്ടാനക്കൂട്ടമെത്തിയത്.
മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് മെംബർ ജി.പ്രത്യുഷ്കുമാറിന്റെയും ഇദ്ദേഹത്തിന്റെ അച്ഛൻ ഗോപാലകൃഷ്ണന്റെയും ഗോപാലകൃഷ്ണന്റെ സഹോദരനും മുൻ ബ്ലോക്ക് മെംബറുമായ പരേതനായ ജി.പ്രഭാകരന്റെയും ഉടമസ്ഥയിലുള്ള 6 ഏക്കറോളം കൃഷിയും പൂർണമായി നശിപ്പിച്ചു. സമീപത്തെ കൃഷിയിടങ്ങളിലും ആനക്കൂട്ടമെത്തിയിട്ടുണ്ട്.
വാഴകളും തെങ്ങും നശിപ്പിച്ചിട്ടുണ്ട്.
2 കുട്ടിയാന ഉൾപ്പെടെയുള്ള സംഘമാണു പ്രദേശത്തെത്തിയത്.
കഴിഞ്ഞ ഒരു മാസത്തിലേറെയായി ആനക്കൂട്ടം മേഖലയിലുണ്ട്. വനംവകുപ്പ് സംഘം പിടി–5, പിടി–14, തമിഴ്നാട് കൊമ്പൻ എന്നീ ഒറ്റയാനകൾക്കു പിറകെ പായുമ്പോൾ കാട്ടാനക്കൂട്ടമാണു നിലവിൽ കഞ്ചിക്കോടിനെ ഭീതിയിലാക്കുന്നത്.
മഴയിൽ വനത്തിനുള്ളിൽ കാട്ടരുവികൾ നിറഞ്ഞതോടെ വെള്ളവും വനവിഭവങ്ങളും ധാരാളമായിട്ടും ഇവ കാടു കയറുന്നില്ലെന്നാണു വനംവകുപ്പ് പറയുന്നത്. പ്രദേശത്തു കൂടുതൽ വാച്ചർമാരെ നിയോഗിച്ചിട്ടുണ്ട്.
രാത്രിയും പകലും നിരീക്ഷണം നടത്തുന്നുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

