കാഞ്ഞിരപ്പുഴ ∙ തദ്ദേശ തിരഞ്ഞെടുപ്പിൽ 21ന്റെ ചെറുപ്പവുമായി രണ്ടു വനിതകൾ വോട്ടർമാർക്കിടയിലേക്ക്. കാഞ്ഞിരപ്പുഴ പഞ്ചായത്തിലാണ് സിപിഎം എൻ.റിഷാന (റിഷാന മുർഷിദ്), വി.ആർ.അക്ഷയ എന്നിവരെ സ്ഥാനാർഥികളാക്കി വോട്ടു തേടുന്നത്.
റിഷാന 17ാം വാർഡ് കല്ലാംകുഴിയിലും അക്ഷയ തൊട്ടടുത്ത 18ാം വാർഡ് തൃക്കള്ളൂരിലും പാർട്ടി ചിഹ്നത്തിൽ മത്സരിക്കും. ഇരുവരുടെയും രാഷ്ട്രീയത്തിലേക്കുള്ള ആദ്യ കാൽവയ്പാണിത്.
2004 ഓഗസ്റ്റ് അഞ്ചിനാണ് അക്ഷയയുടെ ജനനം.
21 വയസ്സും ഒരു മാസവും 13 ദിവസവുമാണു നിലവിലെ പ്രായം. ബിരുദ പഠനത്തിനു ശേഷം ഡിജിറ്റൽ മാർക്കറ്റിങ് പഠനവും ചെയ്യുന്നു.
തൃക്കള്ളൂർ താഴെക്കാട്ടിൽ രവീന്ദ്രൻ–നിഷ ദമ്പതികളുടെ മകളാണ്. തൃക്കള്ളൂരിനോടു തൊട്ടുരുമ്മി നിൽക്കുന്ന കല്ലാംകുഴി വാർഡിലെ സ്ഥാനാർഥിയായ എൻ.റിഷാന ബികോം വിത്ത് സിഎ ബിരുദ പഠനം പൂർത്തിയാക്കിയിട്ടുണ്ട്.
2004 ജൂലൈ 11നാണു ജനനം. 21 വയസ്സും നാലു മാസവുമാണ് നിലവിലെ പ്രായം.
തൃക്കള്ളൂർ കല്ലാംകുഴി കമ്മാളൻകുന്നൻ മുർഷിദ് ആണു ഭർത്താവ്. സ്ഥാനാർഥികൾ ഇരുവരും പഠനകാലത്ത് എസ്എഫ്ഐ അനുഭാവികളായിരുന്നു.
മത്സരരംഗത്ത് ആദ്യമാണെങ്കിലും നാട്ടുകാർക്കിടയിൽ പ്രവർത്തിക്കുന്നതിൽ സന്തോഷമാണെന്നും ഉത്തരവാദിത്തം ഏറ്റെടുക്കുകയാണെന്നും ഇരുവരും പറഞ്ഞു. രണ്ടുപേരും നാട്ടുകാരുമാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

