കൊപ്പം ∙ ടൗണില്‍ ഭിന്നശേഷിക്കാരന് നടത്തുന്ന തട്ടുകട സാമൂഹിക വിരുദ്ധര്‍ തകര്‍ത്ത നിലയില്‍.
കൊപ്പം ഗവ. ഹൈസ്കൂളിനു സമീപം എറയൂര്‍ റോഡില്‍ താമസിക്കുന്ന കത്തക്കറുപള്ളിയാലില് കറപ്പന് (64) എന്ന ഉണ്ണിയുടെ മുളയന്‍കാവ് റോഡിലുള്ള തട്ടുകടയാണ് തകര്‍ക്കപ്പെട്ട
നിലയില്‍ നാട്ടുകാര്‍ കണ്ടത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ടൗണില്‍ കഴിഞ്ഞ 10 വര്‍ഷമായി തട്ടുകട
നടത്തിവരുന്നു. തിരുവോണത്തിനു ശേഷം കട
തുറന്നിട്ടില്ല.
ബന്ധുവിന്റെ മരണത്തെ തുടര്‍ന്ന് ആറങ്ങോട്ടുകരയിലെ ബന്ധുവീട്ടിലുള്ള കറപ്പന് കൊപ്പത്തെ വ്യാപാരികള്‍ വിളിച്ചറിയിച്ചാണ് വിവരം അറിയുന്നത്.
സമീപത്തെ കടകള്‍ പൂട്ടിയ ശേഷം രാത്രിയാണ് ആക്രമണം ഉണ്ടായത്. തട്ടുകടയ്ക്ക് സമീപം ഏതാനും പേര് മദ്യപിച്ചു ബഹളം വച്ചതായി പരിസരവാസികള്‍ പറയുന്നു.
കടയിലെ ഫര്‍ണീച്ചറുകള്‍ തകര്‍ത്തിട്ട നിലയിലാണ്. ഉണ്ണിയേട്ടന്റെ കട
തകര്‍ത്തത് ആരാണെന്ന് കണ്ടെത്താൻ സമീപത്തെ കടകളിലെ സിസിടിവി പരിശോധിക്കുമെന്ന് വ്യാപാരികള്‍ പറഞ്ഞു. കൊപ്പത്ത് എത്തിയ ശേഷം പൊലീസില്‍ പരാതി നല്‍കുമെന്ന് കറപ്പന് പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]