കുഴൽമന്ദം ∙ മാത്തൂർ പഞ്ചായത്തിൽ ഇത്തവണ ആര് ഭരണം ഏറ്റെടുക്കും. യുഡിഎഫിനും എൽഡിഎഫിനും എട്ടു വീതവും എൻഡിഎയ്ക്ക് രണ്ടും സീറ്റും ലഭിച്ചതോടെയാണ് ഭരണം തുലാസിലായത്.
ബിജെപി ഏതെങ്കിലും കക്ഷിക്ക് പിന്തുണ കൊടുക്കുകയാണെങ്കിൽ അവർ ഭരിക്കും.
അല്ലാത്ത പക്ഷം ടോസിലൂടെ അധ്യക്ഷനെയും ഉപാധ്യക്ഷനെയും സ്ഥിരം സമിതി അധ്യക്ഷരെയും തിരഞ്ഞെടുക്കും.
ഇതേ രീതിയിലായിരുന്നു കഴിഞ്ഞ തവണ കുഴൽമന്ദം പഞ്ചായത്ത് ഭരണം മുന്നോട്ടു കൊണ്ടുപോയത്. അവിടെ അന്ന് ഇരുകക്ഷിക്കും എട്ടു വീതവും ബിജെപിക്ക് ഒരു സീറ്റും ലഭിച്ചിരുന്നു.
ബിജെപി ആർക്കും പിന്തുണ നൽകിയിരുന്നില്ല.
തുടർന്ന് ടോസിലൂടെ യുഡിഎഫ് അധ്യക്ഷ സ്ഥാനവും ഉപാധ്യക്ഷൻ സ്ഥാനവും നേടി ഭരണം നടത്തി അഞ്ചു വർഷം പൂർത്തിയാക്കിയിരുന്നു. കഴിഞ്ഞ തവണയാണ് മാത്തൂർ പഞ്ചായത്തിൽ എൻഡിഎ അക്കൗണ്ട് തുറന്നത്.
ഇത്തവണ എൻഡിഎ ഒന്നിൽ നിന്നു രണ്ടാക്കി ഉയർത്തി.
കഴിഞ്ഞതവണ യുഡിഎഫാണ് ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിൽ മാത്തൂർ പഞ്ചായത്ത് ഭരിച്ചത്.
സിപിഎമ്മിനു ഏറെ സ്വാധീനമുള്ള തച്ചങ്കാട് വാർഡ് ബിജെപി പിടിച്ചെടുത്തു. തൊട്ടടുത്ത പ്രദേശമായ ആനിക്കോടും ബിജെപി ജയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

