കൊപ്പം ∙ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു. കൊപ്പം – വളാഞ്ചേരി പാതയില്‍ പെട്രോള്‍ പമ്പിനു സമീപം ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം.
കേടായതിനാല്‍ ഒരാഴ്ചയോളമായി വീട്ടില്‍ നിര്‍ത്തിയിട്ട കാര്‍ വര്‍ക്ക് ഷോപ്പിലേക്ക് കൊണ്ടുവരുന്നതിനിടെയായിരുന്നു സംഭവം. കാര്‍ ഓടിക്കുന്നതിനിടെ ഇന്ധനം തീര്‍ന്നപ്പോള്‍ വശത്തേക്കു മാറ്റി നിര്‍ത്തി വീണ്ടും സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ പുക ഉയരുകയായിരുന്നു.
ഇതോടെ ഡ്രൈവര്‍ കാറില്‍ നിന്ന് ഇറങ്ങിയോടി.
നിമിഷങ്ങള്‍ക്കകം കാര്‍ പൂര്‍ണമായും അഗ്നിക്കിരയായി. 20 മിനിറ്റു നേരം കാര്‍ റോഡില്‍ നിന്ന് കത്തിയതോടെ സമീപത്ത് പ്രവര്‍ത്തിക്കുന്ന കടകളിലുള്ളവരും പുറത്തിറങ്ങി.
കാര്‍ കത്തിയതിനെ തുടര്‍ന്ന് പാതയില്‍ ഒരു മണിക്കൂറോളം ഗതാഗതം മുടങ്ങി. പട്ടാമ്പിയില്‍ നിന്ന് അഗ്നിരക്ഷാ സേന എത്തി തീ പൂര്‍ണമായും അണച്ചാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

