കല്ലടിക്കോട്∙ വഴിതെറ്റിയെത്തിയ അയ്യപ്പഭക്തനു തുണയായി കല്ലടിക്കോട് പൊലീസ്. മറവിരോഗ ബാധിതനായ ഹൈദരാബാദ് സ്വദേശി വെങ്കിടാചാരി(48)യാണ് കൂട്ടംതെറ്റി കല്ലടിക്കോട്ട് എത്തിയത്.
മറവി രോഗമുള്ളതിനാൽ കൂടെയുള്ളവരുമായി ബന്ധപ്പെടാനോ നാട്ടിലേക്ക് മടങ്ങാനോ ഇദ്ദേഹത്തിനായില്ല. കഴിഞ്ഞ 5നാണ് സുഹൃത്തുക്കളോടൊപ്പം വെങ്കിടാചാരി ശബരിമല ദർശനത്തിനായി പുറപ്പെട്ടത്.
പമ്പ വരെ എത്തിയ ശേഷം ഇദ്ദേഹത്തെ കാണാതാവുകയായിരുന്നു.
ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കൾ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. കഴിഞ്ഞ ദിവസം കല്ലടിക്കോട് പൊലീസ് സ്റ്റേഷനു സമീപം ഭക്ഷണമില്ലാതെ നടന്നു തളർന്ന നിലയിലെത്തിയ വെങ്കിടാചലത്തിനു പൊലീസ് തുണയായി. കാര്യങ്ങൾ അന്വേഷിച്ചെങ്കിലും ഒന്നും ഓർമയില്ലാത്ത അവസ്ഥയായിരുന്നു.
തുടർന്ന് ലഭിച്ച ഒരു ഫോൺ നമ്പറിലൂടെയാണ് ഇദ്ദേഹത്തിന്റെ കുടുംബത്തെ കണ്ടെത്താനായത്.
3 മക്കളും ഭാര്യയുമടങ്ങുന്ന കുടുംബമാണ് ഇദ്ദേഹത്തിനുള്ളത്. അവർ എത്തുന്നതുവരെ മുറി എടുത്തുകൊടുത്തും ഭക്ഷണം കൊടുത്തും പൊലീസ് കൂടെ നിന്നു. പിതാവിനെ കണ്ടെത്തിയ വിവരം അറിഞ്ഞതോടെ മക്കളും ബന്ധുവും കല്ലടിക്കോട് സ്റ്റേഷനിലെത്തി കൂട്ടിക്കൊണ്ടുപോയി.
പിതാവിനെ ലഭിക്കാൻ സഹായിച്ച കല്ലടിക്കോട് സിഐ സി.കെ.നൗഷാദ്, ഉദ്യോഗസ്ഥരായ വിനയ് ശങ്കർ, കെ.സുനിൽ, കൃഷ്ണദാസ് തുടങ്ങി മുഴുവൻ ഉദ്യോഗസ്ഥർക്കും നന്ദി അറിയിച്ചാണ് കുടുംബം മടങ്ങിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

