പോത്തുണ്ടി ഇടതു കനാൽ ഇന്നു തുറക്കും;
നെന്മാറ∙ രണ്ടാംവിള കൃഷിക്കായി പോത്തുണ്ടി ഇടതു കനാൽ ഇന്നു തുറക്കും. രാവിലെ 7ന് 50 സെന്റീമീറ്റർ അളവിലാണു വെള്ളം തുറക്കുന്നത്.
ഒന്നാം ഘട്ടമായി അയിലൂർ, അടിപ്പെരണ്ട ബ്രാഞ്ച് കനാലുകളിലൂടെയാണു ജലവിതരണം നടത്തുന്നത്.
തുടർച്ചയായി 7 ദിവസം ജലവിതരണം നടത്തും. തുടർന്നുള്ള 7 ദിവസത്തെ ഇടവേളയ്ക്കു ശേഷം ഫെബ്രുവരി 15 വരെ ഘട്ടംഘട്ടമായി ജലവിതരണം തുടരും.
വലതു കനാൽ 10 മുതൽ തുറന്നിരിക്കുകയാണ്.
പരിശോധനാ ക്യാംപ്
പാലക്കാട് ∙ സത്യസായി സേവാ സംഘടന നാളെ (16ന്) രാവിലെ 10നു കൊപ്പം സത്യസായി കമ്യൂണിറ്റി സെന്ററിൽ സൗജന്യ ഹൃദയ പുനഃപരിശോധന ക്യാംപ് നടത്തും. 94479 72907.
എഫ്സിഐഅരി, ഗോതമ്പ്
പാലക്കാട് ∙ ഫൂഡ് കോർപറേഷൻ ഓഫ് ഇന്ത്യ വഴി നടത്തുന്ന ഓപ്പൺ മാർക്കറ്റ് സെയിൽ സ്കീം പ്രകാരം എല്ലാ വെള്ളിയാഴ്ചയും അരിയും ഗോതമ്പും വിൽപന നടത്തുമെന്ന് എഫ്സിഐ കേരള മേഖല ജനറൽ മാനേജർ അറിയിച്ചു. ഗോതമ്പ് ക്വിന്റലിന് 2,550 രൂപ നിരക്കിലും അരി ക്വിന്റലിന് 2,890 നിരക്കിലും വിൽപന നടത്തും. 7012382429.
സൗജന്യ നേത്ര തിമിര ശസ്ത്രക്രിയ ക്യാംപ്
പട്ടാമ്പി ചേംബർ ഓഫ് കൊമേഴ്സും കോയമ്പത്തൂർ അരവിന്ദ് കണ്ണാശുപത്രിയും ചേർന്ന് നടത്തുന്ന സൗജന്യ നേത്ര തിമിര ശസ്ത്രക്രിയ ക്യാംപും, ചേംബർ ഓഫ് കൊമേഴ്സും പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളജും ചേർന്ന് നടത്തുന്ന സൗജന്യ ശസ്ത്രക്രിയ നിർണയ ക്യാംപും തൈയ്റോയ്ഡ് സംബന്ധമായ സർജറി, വെരിക്കോസ് വെയിൻ, ഹെർണിയ, ഉദര രോഗങ്ങൾക്കുള്ള ശസ്ത്രക്രിയ, പൈൽസ് സർജറി, ഫിഷർ,ഫിസ്റ്റുല, അപ്പന്റെറ്റീസ്, സ്തനങ്ങളിലെ മുഴ, ജനറൽ മെഡിസിൻ, ക്യാംപും നാളെ രാവിലെ 8,30 മുതൽ 12.30 വരെ ചേംബർ ഹൗസിൽ നടക്കുമെന്ന് പ്രസിഡന്റ് കെ. പി.
കമാൽ അറിയിച്ചു. ഫോൺ. 9747213900
ഭഗവതിസേവ നാളെ
തൃച്ചേർപ്പുറം∙ ശങ്കരനാരായണ മഹാദേവക്ഷേത്രത്തിൽ നാളെ 6 ന് അഷ്ടദ്രവ്യ ഗണപതി ഹോമം 9.30 ന് മൃത്യുഞ്ജയ ഹോമം വൈകിട്ട് 7ന് ഭഗവതി സേവയും അഖണ്ഡനാമജപവും നടക്കും.
മേൽശാന്തി ശ്രീക്കുട്ടൻ നമ്പൂതിരി കാർമികത്വം വഹിക്കും. 9747538181
യോഗം ചേരും
പത്തനംതിട്ട
∙ തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്ന് 3.30ന് നഗരസഭ പരിധിക്കുള്ളിലെ രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗം ചേരും.പത്തനംതിട്ട നഗരസഭയുടെ വരണാധികാരിയായ ജില്ലാ മണ്ണ് സംരക്ഷണ ഓഫിസറുടെ അധ്യക്ഷതയിൽ നഗരസഭ കോൺഫറൻസ് ഹാളിലാണ് യോഗം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

