കൊടുമ്പ് ∙ ഔദ്യോഗിക പ്രഖ്യാപനമെത്തും മുൻപേ മലമ്പുഴ നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എ.പ്രഭാകരനു വേണ്ടി കൊടുമ്പിൽ ചുമരെഴുത്ത്. പഞ്ചായത്തിലെ വിവിധയിടങ്ങളിലായി പ്രാദേശിക സിപിഎം നേതൃത്വം ചുമരെഴുത്തുകൾ നടത്തിയത്.
വിവാദം ഭയന്ന് പിന്നീട് ചിലയിടങ്ങളിലെ ചുമരെഴുത്തുകൾ ന്യൂസ് പേപ്പറുകൾ ഉപയോഗിച്ച് മറച്ചു. എന്നാൽ ചിലയിടങ്ങളിൽ ഇതു മറച്ചിട്ടില്ല.
എ.പ്രഭാകരൻ രണ്ടാമതും ജനവിധി തേടുമെന്നാണ് സിപിഎം ജില്ലാ നേതൃത്വം തീരുമാനിച്ചിരുന്നത്.
എന്നാൽ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച ശേഷം ഔദ്യോഗിക പ്രഖ്യാപനം നടത്താനാണ് തീരുമാനം. എന്നാൽ അതിനു മുൻപേ ചുമരെഴുത്തുകൾ ആരംഭിച്ചു.
മണ്ഡലത്തിൽ വീണ്ടും മത്സരിക്കുന്നുണ്ടെങ്കിലും ജില്ലാ കമ്മിറ്റിയുടെ അനുമതി ലഭിച്ചിട്ടില്ലാത്തതിനാൽ എ.പ്രഭാകരൻ ഇതുവരെ പ്രചാരണം തുടങ്ങിയിട്ടില്ല. ഇതിനിടെയാണ് ചുമരെഴുത്തുകൾ ആരംഭിച്ചിരിക്കുന്നത്.
എന്നാൽ വികസന നേട്ടങ്ങൾ എടുത്തുകാട്ടി സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണം നേരത്തെ തുടങ്ങിയിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

