ശ്രീകൃഷ്ണപുരം ∙ കരിമ്പുഴ പഞ്ചായത്തിലെ രണ്ടാം വാർഡിൽ യുഡിഎഫ് സ്ഥാർഥിയായി മത്സരിച്ച ഭാര്യ കെ.പത്മജാക്ഷിക്കു വോട്ടു ചെയ്തവർക്കു നന്ദി രേഖപ്പെടുത്തി വോട്ടെടുപ്പു ദിവസം രാത്രി 9.22നു വാട്സാപിൽ സ്റ്റേറ്റസ് ഇട്ടാണ് കോട്ടപ്പുറം കുലിക്കിലിയാട് പണിക്കരുകളത്തിൽ പി.സി.കുഞ്ഞിരാമൻ വിടപറഞ്ഞത്. ശാരീരിക അവശതകൾ അവഗണിച്ചാണ് തിരഞ്ഞെടുപ്പു പ്രവർത്തനങ്ങളിൽ ഇദ്ദേഹം മുഴുകിയിരുന്നത്. വോട്ടെടുപ്പു ദിവസം രാവിലെ മുതൽ ബൂത്തിൽ സജീവമായി ഉണ്ടായിരുന്നു.
തുടർന്ന് കുടുംബത്തോടൊപ്പം സ്വകാര്യ ആവശ്യത്തിനു കോഴിക്കോട്ടേക്കു പോയപ്പോഴാണ് അന്ത്യം സംഭവിച്ചത്.
പി.സി.കുഞ്ഞിരാമന്റെ വിയോഗത്തിലൂടെ നഷ്ടമായത് നാടിനോട് ആത്മാർഥതയും വിശ്വസിച്ച പ്രസ്ഥാനത്തോടു കൂറും പുലർത്തിയ നേതാവിനെയാണ്. ശ്രീകൃഷ്ണപുരം ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റായിരുന്ന പി.സി.കുഞ്ഞിരാമൻ പോഷക സംഘടനകൾ അടക്കം ഒട്ടേറെ സംഘടനകളുടെ ഭാരവാഹിയായിരുന്നു.
സമൂഹമാധ്യമങ്ങളിലൂടെ കമ്മിറ്റികളും പൊതുയോഗങ്ങളും അറിയിക്കുന്ന ഇക്കാലത്തും കത്തെഴുതിയും നേരിട്ടുമാണു കുഞ്ഞിരാമൻ വിവരങ്ങൾ പ്രവർത്തകരെ അറിയിച്ചിരുന്നത്. കരിമ്പുഴ ഗ്രാമപ്പഞ്ചായത്ത് അംഗമായിരുന്ന കാലത്ത് യുഡിഎഫിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയിൽ പ്രതിസന്ധിയുണ്ടായപ്പോൾ കോൺഗ്രസിനൊപ്പം ഉറച്ചുനിന്നു. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തംഗം, ഗാന്ധിദർശൻ വേദി നിയോജകമണ്ഡലം പ്രസിഡന്റ്, ആര്യമ്പാവ് പട്ടികജാതി വികസന കോഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറി, കേരള കൺസ്ട്രക്ഷൻ വർക്കേഴ്സ് കോൺഗ്രസ് ജില്ലാ പ്രസിഡന്റ്, സീനിയർ സിറ്റിസൻ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

