പാലക്കാട് ∙ കൃത്യമായ അളവിൽ ചൂടുവെള്ളം, ആവിക്കുളിയാണു വേണ്ടതെങ്കിൽ അതിനുള്ള സംവിധാനം, വരണ്ട ചർമത്തിനു ഹൈഡ്രേഷൻ ട്രീറ്റ്മെന്റ്, പാട്ടു കേട്ടു കുളിക്കാൻ സ്റ്റീരിയോ, വെള്ളം മലിനമാണെങ്കിൽ മുന്നറിയിപ്പ് – ഇങ്ങനെ, ഒന്നു കുളിക്കാൻ ആരെയും മോഹിപ്പിക്കുന്ന സംവിധാനവുമായി പാലക്കാട് ഐഐടിയിലെ വിദ്യാർഥികൾ.മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗത്തിലെ ആശിഷ് കുമാർ സിങ്, പുരുഷാർഥ് സിങ് ചൗഹാൻ, അനുരാഗ് എന്നിവർ പ്രഫ.ശാന്തകുമാർ മോഹന്റെ മേൽനോട്ടത്തിൽ വികസിപ്പിച്ചതാണ്, എഐ സഹായത്തോടെ പ്രവർത്തിക്കുന്ന അക്വാഫ്യൂഷൻ ഓൾ ഇൻ വൺ ഇന്റലിജന്റ് സ്പാ ഗീസർ.
ഗീസർ, സ്റ്റീമർ, ഹ്യുമിഡിഫയർ എന്നിവയുടെ ജോലികൾ ഇത് ഒറ്റയ്ക്കു ചെയ്യും.
ഷവർ ഓൺ ചെയ്താൽ എത്ര വെള്ളം ഒഴുകുന്നുവെന്നു കുളിക്കുന്നവർക്ക് അറിയില്ലെങ്കിലും ഇതിന് അറിയാം. അത്രയും വെള്ളം മാത്രം ചൂടാക്കി നൽകും.
വെള്ളവും വൈദ്യുതിയും പാഴാകില്ല. ഓൺ – ഓഫ് ചെയ്യാനും മോഡ് മാറ്റാനും ശബ്ദസന്ദേശം മതി.
വിവിധ ഭാഷകൾ മനസ്സിലാക്കാൻ കഴിയുന്ന വോയ്സ് അസിസ്റ്റുണ്ട്. വൈഫൈ, ബ്ലൂടൂത്ത് കണക്ടിവിറ്റിക്കൊപ്പം സുരക്ഷയ്ക്കായി ഡ്യുവൽ സേഫ്റ്റി കട്ട് ഓഫും ഒരുക്കിയിരിക്കുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

