
പാലക്കാട് ജില്ലയിൽ ഇന്ന് (12-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇന്ന്
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കു സാധ്യത. ശക്തമായ കാറ്റും ഉണ്ടായേക്കാം.
∙ പകൽ ഉയർന്ന താപനില
∙ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ല. തെക്കൻ തമിഴ്നാട്ടിലും കന്യാകുമാരിയിലും മത്സ്യബന്ധനം പാടില്ല.
അപേക്ഷ ക്ഷണിച്ചു
പട്ടാമ്പി ∙ അസാപ് കേരളയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ആയുർവേദ തെറാപ്പി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 80897 36215, 88481 5227,62380 94232
സൈക്കോളജി ഗെസ്റ്റ് ലക്ചറർ
പാലക്കാട് ∙ ഗവ. വിക്ടോറിയ കോളജിൽ സൈക്കോളജി ഗെസ്റ്റ് ലക്ചറർ തസ്തികയിൽ ഒഴിവുണ്ട്. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. 15ന് ഉച്ചയ്ക്കു 2നു കോളജിൽ നേരിട്ടെത്തണം. 0491 2576773.
മേട്രൺ ഒഴിവ്
പാലക്കാട് ∙ മലമ്പുഴ ജവാഹർ നവോദയ വിദ്യാലയത്തിൽ മേട്രൺ തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്. പത്താം ക്ലാസ് പാസായ 35 മുതൽ 55 വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. 15നു രാവിലെ 9നു സ്കൂളിൽ നേരിട്ടെത്തണം. 0491 2815157.