മണ്ണാർക്കാട്∙ ചെങ്കൊടിക്ക് മുകളിൽ പറക്കാൻ ശശിയല്ല ആരെയും അനുവദിക്കില്ലെന്ന് മണ്ണാർക്കാട് ഏരിയ കമ്മിറ്റി ഓഫിസിൽ ശശിക്ക് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ്ബാബു പറഞ്ഞു. ജില്ലാ സെക്രട്ടറിയെ വെല്ലുവിളിക്കുന്ന ശശിയോട് ഒന്നേ പറയാനുള്ളൂ.
സ്വന്തം കണ്ണിൽ കുന്തം കിടക്കുമ്പോൾ ആരാന്റെ കണ്ണിലെ കരട് തേടേണ്ട. ശശിയല്ല ജില്ലാ സെക്രട്ടറിയും പാർട്ടി സഖാക്കളും.
ശശിയെ സസ്പെൻഡ് ചെയ്യാൻ ഇടയായ കുട്ടിയുണ്ടല്ലോ. ആ കുട്ടി ഇപ്പോഴും സിപിഎമ്മിന്റെ അനുഭാവിയാണ്.
വേണ്ടിവന്നാൽ അവരുടെ കൈവശമുള്ള ക്ലിപ്പുകൾ പുറത്തുവിട്ടാൽ ശശി ‘ശശി’യാകും. ഒരു തമ്പുരാന്റെ മുൻപിലും മുട്ടു വിറയ്ക്കാതെ രാഷ്ട്രീയം പറയുന്ന പാർട്ടിയാണ് സിപിഎം.
സിപിഎമ്മിനെ തിരുത്താൻ മുന്നിട്ടിറങ്ങിയവരുടെ ചരിത്രം കൂടി ഓർക്കുന്നത് നല്ലതാണെന്നും സുരേഷ് ബാബു പറഞ്ഞു.
ജില്ലാ കമ്മിറ്റി അംഗം യു.ടി.രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റി അംഗം കെ.എസ്.സലീഖ, ഏരിയ സെക്രട്ടറി എൻ.കെ.നാരായണൻ കുട്ടി, കെ.കെ.രാജൻ എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

